Kerala
ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് 14 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 52കാരന് അറസ്റ്റില്‍
അറസ്റ്റിലായത് കൊട്ടാരക്കര മൈലം മുട്ടമ്പലം സൗമ്യ ഭവനില്‍ ശിവാനന്ദന്
പത്തനംതിട്ട | 14 വയസ്സുള്ള ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ 52കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം മുട്ടമ്പലം സൗമ്യ ഭവനില്‍ ശിവാനന്ദനെയാണ് മലയാലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 14ന് വൈകിട്ട് 7 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
മലയാലപ്പുഴ ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ച് ക്ഷേത്രത്തിന് സമീപമുള്ള ഒരു മുറിയിലെത്തിച്ച പ്രതി അവിടെവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ അതിക്രമത്തില്‍ ഭയന്നുപോയ കുട്ടി അവിടെനിന്ന് ഓടി രക്ഷപ്പെട്ട് നേരിട്ട് മലയാലപ്പുഴ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പത്തനംതിട്ട അഡീഷണല്‍ ജില്ല ആന്‍ഡ് സെഷന്‍സ് കോടതി (പോക്സോ സ്പെഷ്യല്‍ കോടതി)ല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ. ജോഷി ജെ, എസ്.സി.പി.ഒ. അജിത് പ്രസാദ്, സി.പി.ഒമാരായ സജിത്ത്, ജ്യോതിഷ്, ബിജു, ഗോപന്, പ്രജിത്ത്, എ.എസ്.ഐ. മാത്യു എബ്രഹാം, സി.പി.ഒ. ശ്രീജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.
Content Highlights: Malayalapuzha police in Pathanamthitta arrested a 52-year-old Kottarakkara native, Sivanandan, for abusing a 14-year-old boy. The accused lured the child under the pretext of visiting a temple and assaulted him in a nearby room. The boy escaped to the police station, and the accused was remanded by the POCSO court.






