Connect with us

National

കിവികളെ എറിഞ്ഞിട്ടു; ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 48.1 ഓവറില്‍ 187 റണ്‍സിന് പുറത്തായി

Published

|

Last Updated

മൗണ്ട് മന്‍ഗനൂയി (ന്യൂസീലന്‍ഡ്)  | അഞ്ചാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 22 റണ്‍സിന്റെ വിജയം. ഇന്ത്യയുടെ മികച്ച ബോളിങ് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42.1 ഓവറില്‍ 209 റണ്‍സിന് പുറത്തായി. അക്‌സര്‍ പട്ടേല്‍ (46), ഇഷാന്‍ കിഷന്‍ (46) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 48.1 ഓവറില്‍ 187 റണ്‍സിന് പുറത്തായി. പേസര്‍ അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ നിരയില്‍ തിളങ്ങിയപ്പോള്‍, മുഹമ്മദ് സിറാജും അക്‌സര്‍ പട്ടേലും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഔഖിബ് നബി, യാഷ് താക്കൂര്‍, നമാന്‍ ധീര്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു.

ഈ വിജയത്തോടെ ഇന്ത്യ ടി20 പരമ്പര 3-2 ന് സ്വന്തമാക്കിയതിന് പുറമെ, ഏകദിന പരമ്പര 3-1 നും സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 209ന് പുറത്തായതോടെ, കളി കൈവിട്ടെന്ന പ്രതീതി ഉയര്‍ന്നിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ആറാം ഓവറില്‍ ഓപണര്‍ ടിം സെയ്ഫര്‍ടിന്റെ (14) വിക്കറ്റ് നഷ്ടമായി. മുഹമ്മദ് സിറാജാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന കിവികള്‍ അനായാസം ജയത്തിലേക്ക് കുതിക്കുമെന്ന പ്രതീക്ഷ ഇന്ത്യന്‍ ബൗളര്‍മാര്‍ തിരുത്തി

Content Highlights: India defeated New Zealand by 22 runs in the fifth ODI at Mount Maunganui to win the series 3-1. Batting first, India scored 209 runs led by Axar Patel and Ishan Kishan. Arshdeep Singh claimed three wickets as Indian bowlers bundled out New Zealand for 187.

---- facebook comment plugin here -----

Latest