Kerala
മുഖ്യമന്ത്രിയുടേയും മറ്റ് ജനപ്രതിനിധികളുടേയും ശമ്പളം സ്പാര്‍ക്ക് വഴി; ജനുവരി മുതല്‍ പ്രാബല്യത്തില്‍
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, എം എല്‍ എ മാര്‍ എന്നിവരുടെ ശമ്പളം സ്പാര്‍ക്ക് വഴി നല്‍കാനാണ് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്
തിരുവനന്തപുരം | സംസ്ഥാനത്ത് മുഖ്യമന്ത്രി അടക്കമുള്ള ജനപ്രതിനിധികളുടെ ശമ്പളം ഇനി സ്പാര്‍ക്ക് വഴി. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, എം എല്‍ എ മാര്‍ എന്നിവരുടെ ശമ്പളം സ്പാര്‍ക്ക് വഴി നല്‍കാനാണ് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
ശമ്പളവിതരണം വേഗത്തിലും സുതാര്യതയോടെയും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജനപ്രതിനിധികളെയും ഈ സംവിധാനത്തിന് കൊണ്ടുവരുന്നത്.നിലവില്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവരുടെ ശമ്പള ബില്ലുകള്‍ സ്പാര്‍ക്ക് വഴിയായിരുന്നില്ല. 2027 ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ധനവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവില്‍ പറഞ്ഞു. വേഗവും സുതാര്യതയും ഉറപ്പു വരുത്താനാണ് നടപടിയെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. പുതിയ തീരുമാനപ്രകാരം പ്രൈവറ്റ് സെക്രട്ടറിമാര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശമ്പള ബില്ലുകള്‍ സ്പാര്‍ക്കില്‍ തയ്യാറാക്കും. തുടര്‍ന്ന് തുക നേരിട്ട് ബേങ്ക് അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യും
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഓണ്‍ലൈനായി പ്രോസസ് ചെയ്യുന്നതിനും കൃത്യമായി വിതരണം ചെയ്യുന്നതിനുമുള്ള ഏകീകൃത സംവിധാനമാണ് സ്പാര്‍ക്ക്.
Content Highlights: The Kerala Finance Department has ordered that salaries for the Chief Minister, Ministers, Speaker, Opposition Leader, and MLAs will be disbursed via the SPARK system starting January 2027. This initiative aims to ensure speed and transparency in payroll processing. Salaries will be credited directly to their bank accounts.





