Kerala
ചാലയിലെ സ്വര്‍ണ്ണക്കവര്‍ച്ച; മാളവിക ജ്വല്ലറി ഉടമ അറസ്റ്റില്‍
കവര്‍ച്ച ആസൂത്രണം ചെയ്തതില്‍ ജയറാമിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി
തിരുവനന്തപുരം | ചാലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് മാളവിക ജ്വല്ലറി ഉടമ ജയറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കവര്‍ച്ച ആസൂത്രണം ചെയ്തതില്‍ ജയറാമിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ ജയറാമിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തിരുന്നു. കവര്‍ച്ചയുടെ ആസൂത്രണത്തില്‍ ജയറാമിന്റെ പങ്ക് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് ചാല മാര്‍ക്കറ്റിലെ ജ്വല്ലറി ഉടമയില്‍ നിന്നും 250 പവന് സ്വര്‍ണ്ണം പിടിച്ചുപറിച്ചത്. തിരുവനന്തപുരം ചാലയില്‍ സഭാവതി കോവില്‍ റോഡിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ഉടമയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ചത്. മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള വൈഷ്ണവി ജ്വല്ലറിയിലെ സ്വര്‍ണമാണ് കവര്‍ന്നത്. ജ്വല്ലറി ഉടമ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവര്‍ച്ച.
Content Highlights: Thiruvananthapuram police recorded the arrest of Malavika Jewellery owner Jayaram in connection with the Chalai gold robbery. Investigation revealed his involvement in conspiring to steal 250 sovereigns of gold from Vaishnavi Jewellery owner Nandakumar. Two bike-borne assailants had snatched the bag containing gold at night.





