Connect with us

National

ഡല്‍ഹിയില്‍ വസ്ത്രശാലയിലെ കൊലപാതകം; യുവതിയെ പ്രതി ട്രയല്‍ റൂമിലേക്ക് വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലപ്പെട്ട 18 കാരിയായ യുവതിയുടെ അവസാന നിമിഷങ്ങള്‍ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയിലെ വസ്ത്രശാലയിലെ ട്രയല്‍ റൂമിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട 18 കാരിയായ യുവതിയുടെ അവസാന നിമിഷങ്ങള്‍ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.ഗ്ലാസ് ഡോറില്‍ നിന്ന് ഏതാനും അടി മാത്രം അകലെ കസേരയില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ അടുക്കലേക്ക് ഓറഞ്ച് ടി-ഷര്‍ട്ട് ധരിച്ച ഒരാള്‍ കടന്നുവന്ന് സംസാരിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലുണ്ട്. തുടര്‍ന്ന് പ്രതി അവളെ ട്രയല്‍ റൂമിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും, അവിടെ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെട്ടത് ഷബ്‌നം ആണെന്നും പ്രതി സൂരജ് ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. മോട്ടി നഗര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ഷോറൂമില്‍ ജോലി ചെയ്തിരുന്ന ഷബ്‌നം പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. പ്രതിയെ അവള്‍ക്ക് അറിയാമായിരുന്നു. ശനിയാഴ്ച വൈകുന്നേരം ജോലി അവസാനിപ്പിക്കാനിരിക്കെയാണ് സൂരജ് ഷോറൂമില്‍ കയറി ട്രയല്‍ റൂമിനുള്ളില്‍ വെച്ച് അവളെ കൊലപ്പെടുത്തിയത്.

പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മില്‍ നേരത്തെ അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും എന്നാല്‍ പിന്നീട് അവര്‍ തമ്മില്‍ അകന്നുപോയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

ശനിയാഴ്ച രാത്രി 9 മണിയോടെയാണ് ഷോറൂമിലെ ജീവനക്കാര്‍ കൊലപാതക വിവരം അറിയുന്നത്. കട അടയ്ക്കാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ട്രയല്‍ റൂമുകള്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഷബ്‌നത്തെ ജീവനക്കാര്‍ കണ്ടത്. തുടര്‍ന്ന് അവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്നീട് പോലീസ് പിടികൂടി

#DelhiMurder #MotiNagar #CCTVFootage #DelhiCrime #WomenSafety #DelhiPolice #NationalNews #SirajLive

Content Highlights: Chilling CCTV footage has surfaced showing an accused dragging 18-year-old Shabnam into a trial room at a West Delhi showroom before slitting her throat. The victim worked near Moti Nagar metro station and knew the attacker, Sooraj. Police later arrested the accused while he was trying to flee.

---- facebook comment plugin here -----

Latest