Kerala
വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തും; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വളര്‍മതിക്ക് അറിയിപ്പ്
ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നും അതുവരെ സമരം തുടരുമെന്നും വളര്‍മതി
തിരുവനന്തപുരം | എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നില്‍ 133 ദിവസമായി തുടരുന്ന സമരത്തിന്റെ പന്തല്‍ രാത്രി പൊളിച്ചുമാറ്റിയതും അറസ്റ്റും കനത്ത തിരിച്ചടിയായതോടെ സമരത്തില്‍ ഇടപെടുമെന്ന അറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ്.
വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളര്‍മതിയെ അറിയിച്ചു. എന്നാല്‍ ചര്‍ച്ചയുടെ സമയം വ്യക്തമാക്കിയില്ല. ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നും അതുവരെ സമരം തുടരുമെന്നും വളര്‍മതി അറിയിച്ചു. 22 ദിവസമായി നിരാഹാര സമരം തുടരുന്ന വളര്‍മതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കം.
ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വളര്‍മതിയെ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും വളര്‍മതി തയ്യാറായില്ല. ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ എസ് അഞ്ജുവും ആശുപത്രിയിലെത്തി വളര്‍മതിയെ സന്ദര്‍ശിച്ചു. വളര്‍മതിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് സര്‍ക്കാര്‍ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
22 ദിവസമായി വെള്ളം പോലും കുടിക്കാത്ത വളര്‍മതിയുടെ ആരോഗ്യം അതീവ മോശമായിട്ടുണ്ട്. ഇനിയും നിരാഹാരം തുടര്‍ന്നാല്‍ സ്ഥിതി വഷളാകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. നിലവില്‍ ഡ്രിപ്പിലൂടെ ഫ്ലൂയിഡുകള്‍ നല്‍കുകയാണ്. മകളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയിലാണ് പാലക്കാട് എലപ്പുള്ളിയില്‍ അമ്മ യശോദ. അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയ്ക്കുന്നത് ഒഴികെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്നും അതിനാല്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്നുമുള്ള നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
Content Highlights: Kerala CM’s office intervened in the 133-day LPST rank holders’ strike after police dismantled their protest shed. Talks with the Education Minister were promised to Valarmathi, who is in ICU on her 22nd day of hunger strike. She stated the fast will continue until discussions take place.





