Connect with us

Kerala

വൈദ്യുതി വാങ്ങാന്‍ വി ഇ എച്ച് കമ്പനിയുമായി കരാറുണ്ടാക്കിയത് പകല്‍ക്കൊള്ള; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പിണറായി

വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികളാകെ ദുരൂഹവും ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം കെട്ടിവെക്കുന്നതുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തു വിടണം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി വാങ്ങാന്‍ വി ഇ എച്ച് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി കരാറുണ്ടാക്കിയതുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യന്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കരാര്‍ പകല്‍ക്കൊള്ളയാണെന്ന് അദ്ദേഹം ആരോപിച്ചു. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാനം സ്വീകരിച്ച നടപടികളാകെ ദുരൂഹവും ജനങ്ങള്‍ക്ക് മേല്‍ അമിതഭാരം കെട്ടിവെക്കുന്നതുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തു വിടണമെന്നും പിണറായി ആവശ്യപ്പെട്ടു.

നാല് രൂപയില്‍ താഴെ ലഭിക്കേണ്ടതാണ് കാറ്റാടി വൈദ്യുതി. എന്നാല്‍, യൂണിറ്റിന് 11 രൂപ നിരക്കില്‍ വാങ്ങാനാണ് സര്‍ക്കാര്‍ വി ഇ എച്ച് ഗ്ലോബല്‍ കമ്പനിയുമായി കരാറുണ്ടാക്കിയത്. നിയമങ്ങള്‍ പാലിക്കാതെയും ടെന്‍ഡറോ റെഗുലേറ്ററി കമ്മീഷന്‍ അനുമതിയോ കൂടാതെയും 496 കോടി രൂപയുടെ ഈ ഇടപാടില്‍ ഏര്‍പ്പെട്ടത്. ഇതിലൂടെ കുറഞ്ഞത് 252 കോടി രൂപയുടെ നഷ്ടം പെരുപ്പിച്ചു കാണിച്ച വിലയില്‍ നിന്നു തന്നെ സംസ്ഥാനത്തിന് ഉണ്ടാകുകയാണ്. ഹിമാചല്‍ പവര്‍ കോര്‍പറേഷനില്‍ നിന്നുള്ള വൈദ്യുതി എനര്‍ജി എക്സ്ചേഞ്ചിലെ നിരക്കിനേക്കാള്‍ ഏറ്റവും കൂടിയ നിരക്കില്‍ യൂണിറ്റിന് 14.5 രൂപക്കാണ് കെ എസ് ഇ ബി വാങ്ങിയത്. ഒക്ടോബറില്‍ 282 കോടി രൂപയുടെ വൈദ്യുതിയാണ് കരാര്‍ പ്രകാരം ഹിമാചലില്‍ നിന്നും വാങ്ങിയത്. നിയമ-ധന വകുപ്പുകളുടെ പരിശോധനയില്ലാതെ ദ്രുതഗതിയില്‍ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ച രണ്ട് ഇടപാടുകളും ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അത്തരം ഒരു കരാറിലേര്‍പ്പെടാന്‍ യാതൊരു അടിയന്തര സാഹചര്യവും കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ വൈദ്യുതി ഉറപ്പുള്ള കരാറിലാണ് ഏര്‍പ്പെടേണ്ടിയിരുന്നത്. ഈ കരാറില്‍ നിന്നും 17 ദിവസം മാത്രമാണ് വൈദ്യുതി കിട്ടിയത്. മാത്രമല്ല, വാഗ്ദാനം ചെയ്യപ്പെട്ടതിന്റെ പത്തു ശതമാനം വൈദ്യുതി പോലും കിട്ടിയിട്ടില്ലെന്നും പുറത്തു വരുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്ന്, യാതൊരു പ്രയോജനവുമില്ലാത്ത ഒരു കരാറില്‍ ഏര്‍പ്പെടാന്‍ എന്താണ് കാരണമെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.

Content Highlights: Pinarayi Vijayan termed the electricity purchase agreement signed with VEH company as daylight robbery. He strongly demanded an immediate judicial probe to investigate the alleged irregularities in the power contract.

 

---- facebook comment plugin here -----

Latest