Connect with us

Career Education

അസം റൈഫിൾസിൽ 354 ഒഴിവുകൾ

2027 ജനുവരി 18 നാണ് റാലി ആരംഭിക്കുക.

Published

|

Last Updated

അസം റൈഫിൾസിൽ 354 റൈഫിൾമാൻ/വാറണ്ട് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബറിലെ വിജ്ഞാപനം റദ്ദാക്കിയാണ് പുതിയ വിജ്ഞാപനം.

വിവിധ ട്രേഡുകളിലായാണ് ഒഴിവുകൾ. പുരുഷന്മാർക്കാണ് അവസരം. 2027 ജനുവരി 18 നാണ് റാലി ആരംഭിക്കുക.

തസ്തികകൾ

വാറണ്ട് ഓഫീസർ: 129, ട്രേഡുകൾ: ഡ്രോട്ട്‌സ്മാൻ, ഓപറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്. യോഗ്യത: പ്ലസ്ടു, ഐ ടി ഐ. / ഡിപ്ലോമ. അല്ലെങ്കിൽ ഇലക്ട്രോണിക്‌സ്/ഐ ടി യിൽ ബിരുദം. പ്രായം: 2026 ജൂലൈ ഒന്നിന് 18-25 വയസ്സ്.

ഹവിൽദാർ: ആറ്, ട്രേഡ്: ഇൻസ്ട്രുമെന്റ് മെക്കാനിക്. യോഗ്യത: പ്ലസ് ടു വിജയവും ഇൻസ്ട്രുമെന്റേഷനിൽ ഐ ടി ഐയും. പ്രായം: 2026 ജൂലൈ ഒന്നിന് 18-23 വയസ്സ്.

റൈഫിൾമാൻ: 219, ട്രേഡുകൾ: ഇലക്ട്രിക്കൽ ഫിറ്റർ സിഗ്‌നൽ, ലൈൻമാൻ ഫീൽഡ്, ആർമറർ, എൻജിനീയർ എക്യുപ്‌മെന്റ് മെക്കാനിക്, റിക്കവറി വെഹിക്കിൾ മെക്കാനിക്, ഇലക്ട്രീഷ്യൻ മോട്ടോർ വെഹിക്കിൾ, മെറ്റൽസ്മിത്ത്, അപ്‌ഹോൾസ്റ്റർ, സ്റ്റോർ കീപ്പർ ടെക്‌നിക്കൽ (ഇലക്ട്രിക്കൽ മെക്കാനിക്കൽ എൻജിനീയർ), വെഹിക്കിൾ മെക്കാനിക്ക്, വെൽഡർ, യോഗ്യത: പത്താംക്ലാസ്സ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐയും. പ്രായം: 2026 ജൂലൈ ഒന്നിന് 18-23

വയസ്സിളവ്: ഉയർന്ന പ്രായപരിധിയിൽ എസ് സി/എസ് ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ ബി സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനു സൃത ഇളവുണ്ട്.
ശാരീരികയോഗ്യത: കുറഞ്ഞത് 170 സെ.മി. ഉയരവും 80 സെ. മി .നെഞ്ചളവും (വികാസം അഞ്ച് സെ. മി.) ഉണ്ടായിരിക്കണം. എസ് ടി വിഭാഗക്കാർക്ക് 162.5 സെ. മി. ഉയരവും 76 സെ.മി. നെഞ്ചളവും (വികാസം അഞ്ച് സെ.മി.) മതിയാകും.

തിരഞ്ഞെടുപ്പ്

റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ഡിവൈസിൽ (ആർ എഫ് ഐ ഡി) അധിഷ്ഠിതമായ കായികയോഗ്യതാ പരിശോധന, കായികക്ഷമതാ പരീക്ഷ, സർട്ടിഫിക്കറ്റുകളുടെ പ്രാഥമിക പരിശോധന എന്നിവ അസമിലെ ജോർഹത്ത്, ദിഫു എന്നിവിടങ്ങളിൽ നടത്തും. റിപോർട്ട് ചെയ്യേണ്ട തീയതി വെബ്‌സൈറ്റിലൂടെ അറിയിക്കും. ഈ പരിശോധന/പരീക്ഷകളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ട്രേഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാകും.
അപേക്ഷാഫീസ്: 100 രൂപ. ഓൺലൈനായി എസ് ബി ഐ അക്കൗണ്ട് നമ്പറിലേക്ക് ഫീസ് അടയ്ക്കണം. എസ് സി/എസ് ടി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ബാധകമല്ല.

അപേക്ഷ

ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ 14. വിശദവിവരങ്ങൾക്ക് www.assamrifles.gov.in സന്ദർശിക്കുക.

Content Highlights: Assam Rifles has invited online applications from male candidates for 354 Rifleman, Warrant Officer, and Havildar vacancies across various trades. Eligible candidates can apply via the official website until December 14. The recruitment rally is scheduled to begin on January 18, 2027.

Latest