Career Education
വ്യോമസേനയിൽ 284 ഓഫീസർ
ഫ്ലയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫ്ലയിംഗ് ബ്രാഞ്ചിലേക്കുള്ള എൻ സി സി സ്പെഷ്യൽ എൻട്രിക്കും ഇതോടൊപ്പമാണ് അപേക്ഷിക്കേണ്ടത്.
എൻജിനീയറിംഗ് ഉൾപ്പെടെയുള്ള ബിരുദയോഗ്യതയുള്ളവർക്ക് വ്യോമസേനയിൽ അവസരം. വ്യോമസേനയിൽ 284 ഓഫീസർ ഒഴിവുകളിലേക്കുള്ള കോമൺ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.
ഫ്ലയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫ്ലയിംഗ് ബ്രാഞ്ചിലേക്കുള്ള എൻ സി സി സ്പെഷ്യൽ എൻട്രിക്കും ഇതോടൊപ്പമാണ് അപേക്ഷിക്കേണ്ടത്. കോഴ്സ് 2028 ജനുവരിയിൽ ആരംഭിക്കും. പെർമനന്റ് കമ്മീഷൻ പ്രകാരമുള്ള നിയമന വും ഷോർട്ട് സർവീസ് കമ്മീഷൻ പ്രകാരമുള്ള നിയമനവും ഇതിൽ ഉൾപ്പെടും.
ബ്രാഞ്ചുകളും ഒഴിവും
ഫ്ലൈയിംഗ്-36, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ-124, ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ-108, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ- ഗേറ്റ് സ്കോർ മുഖേനയുള്ള തിരഞ്ഞെടുപ്പ്)-16.
ശമ്പളം, യോഗ്യത
പരിശീലനകാലത്ത് 56,100 രൂപ സ്റ്റൈപെൻഡായി ലഭിക്കും. തുടർന്ന് 56,100-1,77,500 രൂപ സ്കെയിലിൽ നിയമനം ലഭിക്കും.
യോഗ്യത: എൻജിനീയറിംഗ് ഉൾപ്പെടെയുള്ള ബിരുദം. പ്ലസ് ടു തലത്തിൽ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം.
അപേക്ഷകർ അവിവാഹിതരായിരിക്കണം. ട്രെയിനിംഗ് കാലത്തും വിവാഹം അനുവദിക്കില്ല. അപേക്ഷകർക്ക് നിർദിഷ്ട ശാരീരികയോഗ്യതകളും ഉണ്ടായിരിക്കണം.
പ്രായം: ഫ്ലൈയിംഗ് ബ്രാഞ്ചിലേക്ക് 2028 ജനുവരി ഒന്നിന് 20-24 വയസ്സാണ് പ്രായപരിധി. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചിലേക്ക് 2028 ജനുവരി ഒന്നിന് 20-26 വയസ്സാണ് പ്രായപരിധി.
പരീക്ഷ
തിരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ പരീക്ഷ 2027 ജനുവരി 31ന് നടക്കും. 300 മാർക്കിനാണ് പരീക്ഷ. 100 ചോദ്യങ്ങളുണ്ടാകും. രണ്ട് മണിക്കൂറാണ് പരീക്ഷാ സമയം. തെറ്റുത്തരത്തിന് ഒരു മാർക്ക് കുറയും. ഒബജക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ. ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങൾ.
പരീക്ഷക്ക് കേരളത്തിൽ ആറ് കേന്ദ്രങ്ങളുണ്ടാകും. വനിതകൾക്കും അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം എറണാകുളം, തൃശൂർ, കോഴിക്കോടി എന്നിവിടങ്ങളിലാണ് കേരളത്തിലെ കേന്ദ്രങ്ങൾ.
പരിശീലനം: 2028 ജനുവരി ആദ്യവാരത്തിൽ പരിശീലനം ആരംഭിക്കും. ഫ്ലൈയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) വിഭാഗക്കാർക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) വിഭാഗത്തിന് 50 ആഴ്ചയുമായിരിക്കും പരിശീലനം.
അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവ രങ്ങൾക്കും അപേക്ഷിക്കുന്നതിനും https://afcat.edcil.co.in സന്ദർശിക്കുക. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും വിരലടയാളവും വിജ്ഞപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിൽ അപ്ലോഡ് ചെയ്യണം. അവസാന തീയതി ഡിസംബർ 11ന് രാത്രി 11.30 വരെ.
Content Highlights: The Indian Air Force has invited online applications for 284 officer vacancies across Flying and Ground Duty branches through AFCAT. Eligible graduates can apply via the official website before December 11. The online entrance examination is scheduled to take place on January 31, 2027.




