National
ഡല്‍ഹിയില്‍ രണ്ട് നില കെട്ടിടം തകര്‍ന്നു; രണ്ട് മരണം, എട്ട് പേര് കുടുങ്ങിയതായി സംശയം
രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.
ന്യൂഡല്‍ഹി| കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന് രണ്ട് പേര് മരിച്ചു. ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. എട്ട് പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.
ഡല്‍ഹിയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ സെപ്റ്റംബറില്‍ തെക്കന്‍ ഡല്‍ഹിയിലെ സത്യ നികേതനില്‍ ആറ് നില കെട്ടിടം തകര്‍ന്നുവീണ് ഏഴ് പേര് മരിച്ചിരുന്നു. ഡല്‍ഹി സര്‍വകലാശാലയ്ക്ക് സമീപം പേയിങ് ഗസ്റ്റ് താമസച്ചിരുന്ന കെട്ടിടമാണ് അന്ന് തകര്‍ന്നത്. അഞ്ച് വിദ്യാര്‍ഥികളും മറ്റ് രണ്ട് പേരുമാണ് മരിച്ചത്.
അന്വേഷണത്തില്‍ കെട്ടിടത്തിന് അംഗീകൃത പ്ലാന്‍ ഇല്ലായിരുന്നെന്നും പഴയ കെട്ടിടം അനധികൃതമായി അഞ്ച് നിലകളായി വികസിപ്പിച്ചിരുന്നെന്നും കണ്ടെത്തിയിരുന്നു.
Content Highlights:Two people, including a child, were killed when a two-storey building collapsed in East Delhi’s Vivek Vihar on Tuesday morning. Eight others are feared trapped beneath the concrete and steel debris as rescue operations continue. The tragedy follows a similar fatal building collapse in Satya Niketan.




