Kerala
സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; കെ എസ് ഇ ബി ഉദ്യോഗസ്ഥന് സസ്പെന്ഷന്
വിദ്യാര്‍ഥിയുടെ മരണം പ്രത്യേക കേസായി പരിഗണിച്ച് കുടുംബത്തിന് 10 ലക്ഷം രൂപ പ്രത്യേക ധനസഹായമായി നല്കാന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദേശം നല്കി.
തിരുവനന്തപുരം| മലപ്പുറം തിരൂരങ്ങാടിയില്‍ സ്റ്റേ വയറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 14കാരനായ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ നടപടിയുമായി കെ എസ് ഇ ബി. വെണ്ണിയൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിജുവിനെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാര്‍ക്കെതിരെയും അച്ചടക്കനടപടി സ്വീകരിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.
വിദ്യാര്‍ഥിയുടെ മരണം പ്രത്യേക കേസായി പരിഗണിച്ച് കുടുംബത്തിന് 10 ലക്ഷം രൂപ പ്രത്യേക ധനസഹായമായി നല്കാന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര്‍ദേശം നല്കി.
സംസ്ഥാനത്ത് ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വൈദ്യുതി ലൈനുകളിലും അനുബന്ധ സംവിധാനങ്ങളിലും അടിയന്തര പരിശോധന നടത്താനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കെ എസ് ഇ ബി ജീവനക്കാര്‍ സംസ്ഥാനത്തുടനീളം പട്രോളിങ് നടത്തി പരിശോധന നടത്തും. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷാ ഓഡിറ്റും നടപ്പാക്കും.
Content Highlights:Following the electrocution death of a 14-year-old student in Tirurangadi, KSEB suspended Venniur Section Assistant Engineer Biju pending inquiry. Electricity Minister Sunny Joseph ordered Rs 10 lakh special financial aid for the victim’s family. Statewide power line patrolling and safety audits have also been directed.




