National
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ബസ് 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു
ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ആറുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 35ഓളം യാത്രക്കാരുമായി പോയ ബസ് ആണ് അപകടത്തില്‍പെട്ടത്. ബസ് 100 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു
വിവരം അറിഞ്ഞ് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റ ഇരുപതോളം പേരെ പുറത്തെത്തിച്ച് ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: Six people were killed and many others injured when a bus plunged into a 100-meter deep gorge in Uttarakhand’s Tehri Garhwal district. The vehicle was carrying around 35 passengers when the driver lost control. Rescue teams shifted nearly twenty injured victims to nearby hospitals.


