Connect with us

National

ഡല്‍ഹിയില്‍ നിയമമന്ത്രി കപില്‍ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപം അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു

ബൈക്കിലെത്തിയ അക്രമികള്‍ യുവാവിന് നേരെ ഇരുപതോളം റൗണ്ട് വെടിയുതിര്‍ത്തതായാണ് ലഭിക്കുന്ന വിവരം.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി നിയമമന്ത്രി കപില്‍ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപം അജ്ഞാത സംഘം നടത്തിയ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. മുസ്തഫാബാദ് സ്വദേശി സമീര്‍ (26) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികള്‍ യുവാവിന് നേരെ ഇരുപതോളം റൗണ്ട് വെടിയുതിര്‍ത്തതായാണ് ലഭിക്കുന്ന വിവരം.

തിങ്കളാഴ്ച വൈകുന്നേരം സോണിയ വിഹാര്‍ മേഖലയില്‍ നിയമമന്ത്രി കപില്‍ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപം, ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് യുവാവിന് നേരെ വെടിയുതിര്‍ത്തത്. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.

പ്രതികളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. മുന്‍ സഹപ്രവര്‍ത്തകരായിരുന്ന രണ്ടുപേര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

Content Highlights: A 26-year-old man named Sameer from Mustafabad was shot dead near Delhi Law Minister Kapil Mishra’s camp office in Sonia Vihar. Bike-borne assailants fired around twenty rounds at the victim on Monday evening. Delhi Police have identified the shooter and suspect personal enmity between former colleagues.

Latest