Connect with us

Kerala

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലില്‍ ഡെങ്കിപ്പനി പടരുന്നു; കോളജും ഹോസ്റ്റലും അടച്ചു

ഒരാഴ്ചയ്ക്കിടെ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| കേരള യൂണിവേഴ്‌സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ ഡെങ്കിപ്പനി പടരുന്നു. വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് രോഗം പടരുന്നത്. ഒരാഴ്ചയ്ക്കിടെ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 10 വിദ്യാര്‍ഥിനികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

ഇതോടെ കോളജും ഹോസ്റ്റലും അടച്ചു. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം. ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

ഹോസ്റ്റല്‍ പൂര്‍ണ്ണമായും ഫോഗ് ചെയ്ത് നിയന്ത്രിക്കും. രോഗലക്ഷണങ്ങളുള്ള നിരവധി പേര്‍ ഇനിയും ഉണ്ടെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. അവധിയ്ക്ക് നാട്ടില്‍ പോയ വിദ്യാര്‍ത്ഥിനികള്‍ക്കും പനി ബാധിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights: A dengue fever outbreak at Kerala University’s Kariavattom campus girls’ hostel has infected 13 people, including 10 students and three staff members. Following an urgent syndicate and health department meeting, the college and hostel were closed. All classes have been shifted completely online while fogging operations begin.