Connect with us

From the print

ഇസ്‌റാഈല്‍ പാര്‍ലിമെന്റില്‍ അറബ് നേതാവ് ഡെ. സ്പീക്കര്‍

ഇസ്‌റാഈല്‍ പാര്‍ലിമെന്റായ നെസറ്റിന്റെ ഡെപ്യൂട്ടി സ്പീക്കറായി അറബ് നേതാവും ജോയിന്റ്ലിസ്റ്റ് സഖ്യത്തിന്റെ അധ്യക്ഷനുമായ അഹ്മദ് തിബി തിരഞ്ഞെടുക്കപ്പെട്ടു.

Published

|

Last Updated

ജറൂസലം | ഇസ്‌റാഈല്‍ പാര്‍ലിമെന്റായ നെസറ്റിന്റെ ഡെപ്യൂട്ടി സ്പീക്കറായി അറബ് നേതാവും ജോയിന്റ്ലിസ്റ്റ് സഖ്യത്തിന്റെ അധ്യക്ഷനുമായ അഹ്മദ് തിബി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് നിയമനം. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പ്രസിഡന്റ്‌ഐസക് ഹെര്‍സോഗ് ചുമതലപ്പെടുത്തിയ ഗാഡി ഐസന്‍കോട്ടിന് ജോയിന്റ്ലിസ്റ്റ് ഉള്‍പ്പെട്ട അറബ് സഖ്യം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 27ലെ തിരഞ്ഞെടുപ്പില്‍ ജോയിന്റ്ലിസ്റ്റ് 11 സീറ്റുകള്‍ നേടിയതിന്റെ അംഗീകാരമാണിതെന്ന് തിബി പ്രതികരിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗിവിറും തന്റെ തിരഞ്ഞെടുപ്പ് തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാഫിയാ ശൈലിയിലുള്ള ഇടപെടലാണ് ഇക്കാര്യത്തില്‍ നടന്നതെന്നും ക്രിമിനല്‍ അന്വേഷണം വേണമെന്നും തിബി ആവശ്യപ്പെട്ടു.

ഇസ്‌റാഈലിലെ ഫലസ്തീന്‍ വംശജരായ പൗരന്മാരുടെ രാഷ്ട്രീയ പ്രാതിനിധ്യം വര്‍ധിക്കുന്നതിന്റെ സൂചനയാണ് തിബിയുടെ നിയമനം. 120 അംഗ നെസറ്റില്‍ ജോയിന്റ്ലിസ്റ്റും യുനൈറ്റഡ് അറബ് ലിസ്റ്റും (റാം) ചേര്‍ന്ന് 19 സീറ്റുകള്‍ നേടിയിരുന്നു. പാര്‍ലിമെന്റിലെ വിവിധ സമിതികളില്‍ ജോയിന്റ്ലിസ്റ്റിന് പ്രാതിനിധ്യം ലഭിക്കുമെന്നാണ് സൂചന.

Content Highlights:Veteran Palestinian-Israeli politician and Joint List alliance chairman Ahmad Tibi has been elected Deputy Speaker of Israel’s parliament, the Knesset. The appointment comes after Arab parties secured 19 seats in the recent election. Tibi overcame strong right-wing opposition to reclaim the prominent parliamentary role.