Connect with us

Career Education

ഐ സി എ ആറിൽ 1,393 ഒഴിവ്

ടെക്‌നിക്കൽ അസ്സിസ്റ്റന്റ്, സീനിയർ ടെക്നിക്കൽ അസ്സിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവ്

Published

|

Last Updated

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ച് (ഐ സി എ ആർ) സ്ഥാപനങ്ങളിൽ നിയമനത്തിനായി നടത്തുന്ന 2026 വർഷത്തെ പൊതു പ്രവേശന പരീക്ഷക്ക് അഗ്രികൾച്ചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് (എ എസ് ആർ ബി) അപേക്ഷ ക്ഷണിച്ചു.

ഐ സി എ ആർ സ്ഥാപനങ്ങളിൽ ടെക്‌നിക്കൽ അസ്സിസ്റ്റന്റ്, സീനിയർ ടെക്നിക്കൽ അസ്സിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. ബിരുദധാരികൾക്കാണ് അവസരം. വിവിധ ഫംഗ്ഷനൽ ഗ്രൂപ്പുകളിലായി 1,393 ഒഴിവുകളാണുള്ളത്.

ശമ്പള സ്‌കെയിൽ

ടെക്‌നിക്കൽ അസ്സിസ്റ്റന്റിന് 29,200- 92,300 രൂപ, സീനിയർ ടെക്‌നിക്കൽ അസ്സിസ്റ്റന്റിന് 35,400 -1,12,400 രൂപ.

ഫംഗ്ഷനൽ ഗ്രൂപ്പുകളും ഒഴിവും

  • ടെക്‌നിക്കൽ അസ്സിസ്റ്റന്റ് 1,254 ഫീൽഡ് ഫാം ടെക്‌നീഷ്യൻ (അഗ്രികൾച്ചർ- 476, ആനിമൽ സയൻസ്- 50, ഫിഷറീസ്- 57, സോഷ്യൽ സയൻസ്- ഹോം സയൻസ്/കമ്മ്യൂണിറ്റി സയൻസ്-രണ്ട്)
  • ലബോറട്ടറി ടെക്‌നീഷ്യൻ (അഗ്രിക്കൾച്ചർ- 223, ആനിമൽ സയൻസ്- 65, ഫിഷറീസ്- 33, സോഷ്യൽ സയൻസ്- ഹോം സയൻസ് /കമ്മ്യൂണിറ്റി സയൻസ്- മൂന്ന്)
  • വർക്ക് ഷോപ്പ് സ്റ്റാഫ് (സിവിൽ എൻജിനീയറിംഗ്-51, അഗ്രികൾച്ചറൽ എൻജിനീയറിംഗ്-42, ഇലക്ട്രിക്കൽ എൻജിനീയറിംഗ്-35, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജീനിയറിംഗ്- 25)
  • ലൈബ്രറി/ഇൻഫർമേഷൻ/ഡോക്യുമെന്റേഷൻ-59
  • ഇൻഫർമേഷൻ ടെക്‌നോളജി- 133

സീനിയർ ടെക്‌നിക്കൽ അസ്സിസ്റ്റന്റ്-139

  • ഫീൽഡ് ഫാം ടെക്നീഷ്യൻ (അഗ്രികൾച്ചർ-47, ആനിമൽ സയൻസ്- ഒന്ന്, സോഷ്യൽ സയൻസ്- ഹോം സയൻസ്/കമ്മ്യൂണിറ്റി സയൻസ്- ഒന്ന്)
  • ലബോറട്ടറി ടെക്‌നീഷ്യൻ (അഫ്രിക്കൾച്ചർ- 26, അനിമൽ സയൻസ്- എട്ട്, സോഷ്യൽ സയൻസ്- ഹോം സയൻസ്/കമ്മ്യുണിറ്റി സയൻസ്- ഒന്ന്, ഫിഷറീസ് -ഏഴ്)
  • ഇൻഫർമേഷൻ ടെക്‌നോളജി- 48.

യോഗ്യത

ഫീൽഡ് ഫാം ടെക്നീഷ്യൻ, ലബോറട്ടറി ടെക്നീഷ്യൻ (അഗ്രിക്കൾച്ചർ): അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ/അഗ്രിക്കൾച്ചർ എൻജിനീയറിംഗ്/അഗ്രോ ഫോറസ്ട്രി/ ഫുഡ് സയൻസ്/ബയോടെക്നോളജി/എൻവയോൺമെന്റൽ സയൻസ്/ഹോം സയൻസ്/കമ്മ്യൂണിറ്റി സയൻസ്/നാച്വറൽ ഫാമിംഗിൽ ബിരുദം.

ഫീൽഡ് ഫാം ടെക്നീഷ്യൻ, ലബോറട്ടറി ടെക്‌നീഷ്യൻ (സോഷ്യൽ സയൻസ്-ഹോം സയൻസ്/കമ്മ്യൂണിറ്റി സയൻസ്): ഹോം സയൻസ്/കമ്മ്യൂണിറ്റി സയൻസിൽ ബിരുദം

ഫീൽഡ് ഫാം ടെക്നീഷ്യൻ, ലബോറട്ടറി ടെക്‌നീഷ്യൻ (ആനിമൽ സയൻസ്): ബി വി എസ്‌സി ആൻഡ് എ എച്ച്. ഫീൽഡ് ഫാം ടെക്ന‌ീഷ്യൻ, ലബോറട്ടറി ടെക്നീഷ്യൻ (ഫിഷറീസ്): ബി എഫ് എസ് സി

വർക്ക് ഷോപ്പ് സ്റ്റാഫ് (സിവിൽ): ബി ടെക്/ബി ഇ/ത്രിവത്സര ഡിപ്ലോമ (സിവിൽ എൻജിനീയറിംഗ്)

വർക്ക് ഷോപ്പ് സ്റ്റാഫ് (അഗ്രിക്കൾച്ചറൽ): ബി ടെക്/ബി ഇ/ത്രിവത്സര ഡിപ്ലോമ (അഗ്രിക്കൾച്ചറൽ/മെക്കാനിക്കൽ/ ടെക്സ്റ്റൈൽ ടെക്നോളജി/ഫൈബർ പ്രൊസസിംഗ്)

വർക്ക് ഷോപ്പ് സ്റ്റാഫ് (ഇലക്ട്രിക്കൽ): ബി ടെക്/ബി ഇ/ത്രിവത്സര ഡിപ്ലോമ (ഇലക്ട്രിക്കൽ) വർക്ക് ഷോപ്പ് സ്റ്റാഫ്

(ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ): ബി ടെക്/ബി ഇ/ത്രിവത്സര ഡിപ്ലോമ (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രു‌മെന്റേഷൻ)

ലൈബ്രറി/ ഇൻഫർമേഷൻ സയൻസ്/ ഡോക്യുമെന്റേഷൻ സ്റ്റാഫ്: ലൈബ്രറി സയൻസ്‌ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം.

ഇൻഫർമേഷൻ ടെക്നോളജി: കന്പ്യൂട്ടർ ആപ്ലിക്കേഷൻ/കന്പ്യൂട്ടർ സയൻസ്/ഐ ടി യിൽ ബിരുദം. അല്ലെങ്കിൽ ബി ടെക്/ബി ഇ (ഐ ടി/സി എസ്/ഇ സി ഇ).
പ്രായം: 21-30

പരീക്ഷ

  • കന്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന പ്രിലിമിനറി, മെയിൻ പരീക്ഷകൾ വഴിയാണ് തിരഞ്ഞെടുക്കുക. പ്രിലിമിനറി പരീക്ഷക്ക് ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 100 മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂറാണ് സമയം. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്.
  • മെയിൻസ് പരീക്ഷക്ക് 300 മാർക്കിന്റെ ഒരു പേപ്പറുണ്ടാകും. തിരഞ്ഞെടുത്ത ഫംഗ്ഷനൽ ഗ്രൂപ്പിന്റെ വിഷയവുമായി ബന്ധപ്പെട്ട് 100 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. രണ്ട് മണിക്കൂറാണ് സമയം. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്.
  • ഫെബ്രുവരിയിലായിരിക്കും പ്രിലിമിനറി പരീക്ഷ.

പരീക്ഷാ കേന്ദ്രം

പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. മെയിൻ പരീക്ഷക്ക് എറണാകുളത്ത് മാത്രമാണ് കേന്ദ്രം.

പരീക്ഷാ ഫീസ്

ടെക്നിക്കൽ അസ്സിസ്റ്റന്റ്, സീനിയർ ടെക്നിക്കൽ അസ്സിസ്റ്റന്റ് തസ്തികകളിലേക്ക് പ്രത്യേകം അപേക്ഷിക്കുന്നവർക്ക് ജനറൽ -300 രൂപ, ഇ ഡബ്ല്യു എസ്, ഒ ബി സി-150 രൂപയാണ് ഫീസ്. രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കുന്നവർക്ക് ജനറൽ -600 രൂപ, ഇ ഡബ്ല്യു എസ്/ഒ ബി സി 300 രൂപയാണ് ഫീസ്. എസ് സി/എസ് ടി/ഭിന്നശേഷി വിഭാഗക്കാർ/ വനിതകൾ/ട്രാൻസ്‌ജെൻഡർ/വിമുക്തഭടൻമാർക്ക് ഫീസില്ല.

അപേക്ഷ

എ എസ് ആർ ബിയുടെ വെബ്‌സൈറ്റ് വഴി ഈ മാസം 18 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 17. അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് ഡിസംബർ 18 മുതൽ 20 വരെ അവസരമുണ്ട്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.asrb.gov.in സന്ദർശിക്കുക.

Content Highlights: The Agricultural Scientists Recruitment Board has invited online applications for 1,393 Technical Assistant and Senior Technical Assistant vacancies across ICAR institutes. Eligible graduates can submit their applications through the official website until December 17. Selection will be based on computer-based preliminary and main examinations scheduled for February.

Latest