Connect with us

Kerala

ഇരിക്കൂര്‍ കുഞ്ഞാമിന വധക്കേസ്; പത്ത് വര്‍ഷത്തിനുശേഷം രണ്ടാംപ്രതി അറസ്റ്റില്‍

കേസില്‍ രണ്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

Published

|

Last Updated

കണ്ണൂര്‍| ഇരിക്കൂര്‍ കുഞ്ഞാമിന  കുഞ്ഞാമിന വധക്കേസിലെ മുഖ്യപ്രതി പത്ത് വർഷത്തിന് ശേഷം പിടിയിലായി. ഡല്‍ഹിയില്‍ വെച്ചാണ് അബ്ബാസ് അലിയെ ക്രൈംബ്രാഞ്ച് പിടികൂടിയത്. കേസില്‍ രണ്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

2016 ഏപ്രിൽ 30-നാണ് കണ്ണൂർ ഇരിക്കൂർ സിദ്ദിഖ് നഗറിൽ മെരടൻ കുഞ്ഞാമിനയെ (60) വീട്ടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വസ്ത്രവ്യാപാരികളെന്ന വ്യാജേന സമീപത്തെ വാടകവീട്ടിൽ താമസിച്ചിരുന്ന പ്രതികൾ കുഞ്ഞാമിനയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.

തുടർന്ന് സ്ക്രൂഡ്രൈവർ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് കുഞ്ഞാമിനയെ കൊലപ്പെടുത്തിയ ശേഷം, അവർ ധരിച്ചിരുന്ന പത്ത് പവനോളം സ്വർണാഭരണങ്ങളും പണവും കവർന്ന് പ്രതികൾ കടന്നുകളഞ്ഞു. തുടര്‍ന്ന് ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ പുരോഗതി ഇല്ലാതായതോടെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

2026 മാര്‍ച്ച് 24ന് കേസിലൊരു നിര്‍ണായ വഴിത്തിരിവ് ഉണ്ടായി. മധ്യപ്രദേശില്‍ വ്യാജ പേരില്‍ താമസിച്ചിരുന്ന കേസിലെ ഒന്നും മൂന്നും പ്രതികളായ പര്‍വീണ്‍ ബാബുവും മകള്‍ സക്കീന ഫാത്തിമയും ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ബാസലിയെ കണ്ടെത്താന്‍ അന്വേഷണസംഘം ഡല്‍ഹിയില്‍ എത്തിയത്.

Content Highlights:Kerala Crime Branch arrested Abbas Ali, the prime accused in the 2016 Irikkur Kunjamina murder case, in Delhi after a decade-long manhunt. Posing as textile traders, the accused murdered 60-year-old Kunjamina and stole ten sovereigns of gold. Two co-accused were arrested earlier in March 2026.

Latest