International
ബഹ്റൈനിലെ യു എസ് റഡാര്‍ സംവിധാനത്തിന് നേരെ ഇറാന് ആക്രമണം
ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തെ തടഞ്ഞതായി ബഹ്റൈന്‍. ഹോര്‍മുസ് പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ 'വ്യാജമായ അമേരിക്കന്‍ പാതകള്‍' പിന്തുടരരുതെന്ന് ഇറാന്.
തെഹ്റാന്/വാഷിങ്ടണ്‍ | ബഹ്റൈനിലെ ഇസ എയര്‍ ബേസിലുള്ള യു എസ് റഡാര്‍ സംവിധാനത്തിന് നേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) ആക്രമണം. തുടര്‍ന്നുണ്ടായ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തെ തടഞ്ഞതായും ബഹ്റൈന്‍ അധികൃതര്‍ അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നതിനിടെ, ഈ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ ‘വ്യാജമായ അമേരിക്കന്‍ പാതകള്‍’ പിന്തുടരരുതെന്ന് ഇറാന് സൈന്യം മുന്നറിയിപ്പ് നല്കി.
അതേസമയം, ഇറാനുമായുള്ള സംഘര്‍ഷം ഒരു ‘അവസാനമില്ലാത്ത യുദ്ധമായി’ (forever war) മാറില്ലെന്നും, രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ലെന്നും യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. എന്നാല്‍, ‘ചില നവയാഥാസ്ഥിതികര്‍ ഈ യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, വിമാനവാഹിനി കപ്പല്‍ സംഘ (aircraft carrier strike group) മായ യു എസ് എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് മധ്യപൂര്‍വേഷ്യയില്‍ എത്തി. ഈ മേഖലയില്‍ ഇതിനകം പ്രവര്‍ത്തിക്കുന്ന മറ്റ് രണ്ട് സംഘങ്ങള്‍ക്കൊപ്പം ഇതും ചേര്‍ന്നതോടെ, ഇറാനെതിരെ യു എസും ഇസ്റാഈലും നടത്തുന്ന യുദ്ധം വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.
Content Highlights:Iran’s Revolutionary Guard launched drone strikes targeting a US military radar system at the Isa Air Base in Bahrain. Explosions echoed across Manama following security alerts. Bahrain authorities intercepted aerial attacks amid rising regional tensions.




