Connect with us

From the print

പിണറായിക്കും മകള്‍ക്കുമെതിരായ കേസില്‍ പി ജയരാജന്‍ രേഖകള്‍ ശേഖരിച്ചെന്ന് ഇ പി

പി ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നത് ഉള്‍പ്പെടെ ഇ പി ജയരാജന്‍ പാര്‍ട്ടിക്ക് നല്‍കിയ കത്തില്‍ ആരോപണം.

Published

|

Last Updated

തിരുവനന്തപുരം | പി ജയരാജന്റെ പരാതിയില്‍ ഇ പി ജയരാജനെതിരെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചതിന് പിന്നാലെ പി ജയരാജെനതിരെ ഗുരുതര ആരോപണവുമായി ഇ പി ജയരാജന്‍ രംഗത്തെത്തി. മുതിര്‍ന്ന നേതാവ് പിണറായി വിജയനും മകള്‍ക്കുമെതിരായ കേസില്‍ രേഖകള്‍ ശേഖരിച്ചുവെന്നും കോടിയേരി ബാലകൃഷ്ണനെതിരെ അപവാദ പ്രചാരണം നടത്തിയതിന് പിന്നില്‍ പി ജയരാജനാണെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. പാര്‍ട്ടിക്ക് നല്‍കിയ കത്തിലാണ് ഇ പി ജയരാജന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പി ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ പി ജയരാജനാണെന്നും കത്തില്‍ ഇ പി ജയരാജന്‍ ആരോപിച്ചിട്ടുണ്ട്. ഡി വൈ എഫ് ഐ നേതാവിന്റെ പരാതിക്ക് പിന്നില്‍ പി ജയരാജനാണെന്നും വനിതാ നേതാവിന്റെ പരാതി പി ജെ എഴുതി വാങ്ങിയതാണെന്നും ഇ പി ആരോപിക്കുന്നു.

പി ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ട്. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ട്. നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ നവ മാധ്യമസംഘം പ്രവര്‍ത്തിക്കുന്നത് പി ജയരാജന്റെ ആശീര്‍വാദത്തോടെയാണ്. ഇടുക്കിയിലെ മാങ്കുളത്തെ ഗ്രാന്‍ഡ് ക്ലിഫ് റിസോര്‍ട്ടിന്റെ ഉടമസ്ഥാവകാശത്തില്‍ പി ജയരാജന് പങ്കുണ്ട്. സ്വര്‍ണക്കടത്തുകാരന് ഓഹരി പങ്കാളിത്തമുള്ള റിസോര്‍ട്ടാണിത്. പി ജയരാജന്‍ റിസോര്‍ട്ടിന്റെ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്. ദുബൈയില്‍ ചേര്‍ന്ന റിസോര്‍ട്ടിന്റെ യോഗത്തില്‍ പി ജയരാജന്‍ അധ്യക്ഷത വഹിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇ പി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ പി ജയരാജന്‍ എഴുതി നല്‍കിയത്.

റിസോര്‍ട്ട് ഉടമകള്‍ക്ക് ഒപ്പമുള്ള പി ജയരാജന്റെ ചിത്രം പുറത്ത്
തിരുവനന്തപുരം | സി പി എം നേതാവ് പി ജയരാജന്‍ ഗ്രാന്‍ഡ് ക്ലിഫ് റിസോര്‍ട്ട് ഉടമകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ദുബൈയില്‍ നടന്ന റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പി ജയരാജന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ ഇ പി ജയരാജന്‍ പി ജയരാജനെതിരെ നല്‍കിയ പരാതിക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഈ മാസം ആറ്, ഏഴ് തീയതികളില്‍ ദുബൈയില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പി ജയരാജന്‍ പങ്കെടുത്തതായി ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇ പിയുടെ ഭാഗത്തുനിന്നുള്ള മറുപരാതിയും പുതിയ ദൃശ്യങ്ങളും പുറത്തുവരുന്നത്. പുതിയ ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളിലെ റിസോര്‍ട്ട് വിവാദം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. മാങ്കുളത്തെ ഗ്രാന്‍ഡ് ക്ലിഫ് റിസോര്‍ട്ടുമായി പി ജയരാജന് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇ പി ജയരാജന്‍ നേരത്തേ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു.

Content Highlights: E P Jayarajan stated that P Jayarajan collected documents in the case involving Pinarayi Vijayan and his daughter. The remark has sparked fresh political discussion in Kerala surrounding ongoing investigations. Further reactions from political leaders and parties are being closely watched.

 

 

 

---- facebook comment plugin here -----

Latest