Connect with us

Kerala

കോഴിക്കോട് ആകാശവാണി വാർത്താ വിഭാഗം നിലനിർത്തും; പ്രസാർഭാരതി സിഇഒ ഉറപ്പ് നൽകിയതായി ഷാഫി പറമ്പിൽ എം പി

യുനെസ്കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിൽ ആകാശവാണി വാർത്താ വിഭാഗത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി എം പി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നൽകിയിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | കഴിഞ്ഞ ഏഴര പതിറ്റാണ്ടായി മലബാറിന്റെ സാംസ്കാരിക – വാർത്താവിനിമയ രംഗത്ത് സജീവ സാന്നിധ്യമായ കോഴിക്കോട് ആകാശവാണി വാർത്താ വിഭാഗം പ്രവർത്തനം തുടരും. പ്രസാർ ഭാരതി സി ഇ ഒ ഗൗരവ് ദ്വിവേദി ഇതുസംബന്ധിച്ച് ഉറപ്പ് നൽകിയതായി ഷാഫി പറമ്പിൽ എം പി അറിയിച്ചു. ജീവനക്കാരുടെ കുറവും വകുപ്പ് തലത്തിലുള്ള അവഗണനയും കാരണം പ്രക്ഷേപണ കേന്ദ്രം വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഷാഫി പറമ്പിൽ എം പി ഇടപെടൽ നടത്തിയത്.

യുനെസ്കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടിന്റെ സാംസ്കാരിക ചരിത്രത്തിൽ ആകാശവാണി വാർത്താ വിഭാഗത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി എം പി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നൽകിയിരുന്നു. ഫെബ്രുവരി 24-ന് ഡൽഹിയിൽ ചേർന്ന വാർത്താവിവരണ പ്രക്ഷേപണ വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലും ഷാഫി പറമ്പിൽ ഈ വിഷയം ശക്തമായി ഉന്നയിച്ചു. പ്രാദേശിക വാർത്താ വിഭാഗം നിലനിർത്തേണ്ടതിന്റെ ആവശ്യം എം പി വിശദീകരിച്ചതോടെയാണ് നിലയത്തിന്റെ പ്രവർത്തനം തുടരുമെന്ന് പ്രസാർ ഭാരതി സി ഇ ഒ ഉറപ്പ് നൽകിയത്.

സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ നീക്കി നിലയത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മലബാറിലെ ജനങ്ങളുടെ വൈകാരികമായ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

Summary

The Kozhikode Akashvani News Division, a vital part of Malabar’s cultural and news landscape for 75 years, will continue its operations following a successful intervention by Shafi Parambil MP. After the MP raised concerns regarding staff shortages and administrative neglect at a Parliamentary Standing Committee meeting, Prasar Bharati CEO Gaurav Dwivedi assured that the division’s issues would be resolved. This decision preserves a key communication link for the UNESCO City of Literature, Kozhikode.

Latest