Kerala
കൊച്ചി മറൈന്‍ ഡ്രൈവിനു സമീപം കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിനോട് ചേര്‍ന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇതുവഴി വന്ന രണ്ട് പെണ്‍കുട്ടികളാണ് കായലില്‍ മൃതദേഹം ഒഴുകുന്ന നിലയില്‍ കണ്ടത്.
കൊച്ചി | കൊച്ചിയില്‍ മറൈന്‍ ഡ്രൈവിനു സമീപം കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹമാണ് കണ്ടെത്തിയത്. മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിനോട് ചേര്‍ന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഇതുവഴി വന്ന രണ്ട് പെണ്‍കുട്ടികളാണ് കായലില്‍ മൃതദേഹം ഒഴുകുന്ന നിലയില്‍ കണ്ടത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പൂര്‍ണ വളര്‍ച്ചയെത്താത്ത കുഞ്ഞാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം.
കുഞ്ഞിന്റെ തലയില്‍ പരുക്കുണ്ട്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്. കായലിനോട് ചേര്‍ന്നുള്ള ഫ്‌ളാറ്റുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


