suspect escaped from the station.
സഹിഷ്ണുത ഇസ്‌ലാമിന്റെ മുഖമുദ്ര: റഈസുല്‍ ഉലമ
യഥാര്‍ഥ വിശ്വാസി മതസഹിഷ്ണുതയും സൗഹാര്‍ദവും സൂക്ഷിക്കുന്നവനാണ്. അവര്‍ക്ക് ഒരിക്കലും അക്രമവും അസഹിഷ്ണുതയും ചിന്തിക്കാന്‍ കഴിയില്ല. സമാധാനപരവും സൗഹാര്‍ദപരവുമായി ഇസ്‌ലാം പ്രചരിപ്പിക്കുന്നവരാണ് സുന്നികള്‍.
കേരളയാത്ര കാസർകോട് ചെർക്കളയിൽ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട് | സമാധാനവും സഹിഷ്ണുതയുമാണ് ഇസ്‌ലാമിന്റെ മുഖമുദ്രയെന്ന് സമസ്ത പ്രസിഡന്റ്ഇ സുലൈമാന്‍ മുസ്‌ലിയാര്‍. ഇസ്‌ലാം എന്ന പദം തന്നെ അതാണ് അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ക്കോട് ചെര്‍ക്കളയില്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് നയിക്കുന്ന കേരളയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യഥാര്‍ഥ വിശ്വാസി മതസഹിഷ്ണുതയും സൗഹാര്‍ദവും സൂക്ഷിക്കുന്നവനാണ്. അവര്‍ക്ക് ഒരിക്കലും അക്രമവും അസഹിഷ്ണുതയും ചിന്തിക്കാന്‍ കഴിയില്ല. സമാധാനപരവും സൗഹാര്‍ദപരവുമായി ഇസ്‌ലാം പ്രചരിപ്പിക്കുന്നവരാണ് സുന്നികള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പണ്ഡിതരെന്നും മനുഷ്യര്‍ക്കൊപ്പം നിന്നതിനാലാണ് കേരള സമൂഹത്തിന് അസ്തിത്വമുണ്ടായതെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ക്കൊപ്പം നില്‍ക്കുകയെന്നാല്‍ മനുഷ്യരുടെ ആവശ്യങ്ങളും വികാരങ്ങളും ആഗ്രഹങ്ങളും ഭരണകൂടങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മനുഷ്യരുടെ ക്ഷേമകാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യലാണ്. പണ്ഡിതരുടെ ഈ പ്രവര്‍ത്തനം ഫലം കാണുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ എല്ലാ വിഭാഗം മനുഷ്യരുമാണ്. ഈ ദൗത്യമാണ് സമസ്തയുടെ നേതൃത്വത്തില്‍ കേരള മുസ്‌ലിം ജമാഅത്തും പോഷക സംഘടനകളും നടത്തിവരുന്നത്. രാജ്യം വൈദേശികശക്തികള്‍ക്ക് അടിമപ്പെട്ട് ഞെരിഞ്ഞമര്‍ന്ന ഘട്ടത്തിലെല്ലാം അതിനെതിരെ ധീര സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് പണ്ഡിതര്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരങ്ങളുടെ പേരില്‍ ജയിലിലകപ്പെട്ടവരില്‍ വലിയൊരു വിഭാഗം പണ്ഡിതരായിരുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടത് പണ്ഡിതരുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.





