Connect with us

Kerala

രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍

അവിചാരിതമായി കണ്ടുമുട്ടിയെന്നാണ് രണ്ടുപേരും പറഞ്ഞത്.

Published

|

Last Updated

പത്തനംതിട്ട| കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പാലക്കാട് എംപി വി കെ ശ്രീകണ്ഠനും കൂടിക്കാഴ്ച നടത്തി. അടൂരിലെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമാകാന്‍ അടൂരിലെത്തിയ വി കെ ശ്രീകണ്ഠന്‍  ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇവിടേക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മറ്റൊരു സുഹൃത്തിനെ കാണാനായി എത്തിയത്. ജാമ്യത്തിലിറങ്ങിയതിന് ശേഷം രാഹുലുമായി കൂടിക്കാഴ്ച്ച നടത്തുന്ന ആദ്യത്തെ നേതാവാണ് വി കെ ശ്രീകണ്ഠന്‍.

അവിചാരിതമായി കണ്ടുമുട്ടിയെന്നാണ് രണ്ടുപേരും പറഞ്ഞത്. ഹോട്ടലില്‍ എത്തിയപ്പോഴാണ് ഭക്ഷണം കഴിക്കാനെത്തിയ വി കെ ശ്രീകണ്ഠനെ കണ്ടതെന്നാണ് രാഹുല്‍ നല്‍കുന്ന വിശദീകരണം. രാഹുലിനെ കണ്ടപ്പോള്‍ എങ്ങനെ മിണ്ടാതിരിക്കുമെന്നാണ് വി കെ ശ്രീകണ്ഠന്‍ ചോദിക്കുന്നത്. താന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പ്രഭാതഭക്ഷണം കഴിച്ചിരുന്നപ്പോഴാണ് രാഹുലെത്തിയതെന്നും കണ്ടുമുട്ടല്‍ അവിചാരിതമായിരുന്നുവെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

Latest