Connect with us

Ongoing News

ഇന്ത്യന്‍ ക്രിക്കറ്റര്‍ റിങ്കു സിംഗിന്റെ പിതാവ് ഖാന്‍ചന്ദ് സിംഗ് അന്തരിച്ചു

കരളിന് അര്‍ബുദം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ക്രിക്കറ്റര്‍ റിങ്കു സിംഗിന്റെ പിതാവ് ഖാന്‍ചന്ദ് സിംഗ് അന്തരിച്ചു. ഉത്തര്‍ പ്രദേശിലെ ഗ്രെയ്റ്റര്‍ നോയിഡയിലുള്ള യഥാര്‍ഥ് ആശുപത്രിയിലായിരുന്നു അന്ത്യം. കരളിന് അര്‍ബുദം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

ഇക്കഴിഞ്ഞ 21നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്താലാണ് ഖാന്‍ചന്ദ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന റിങ്കു സിംഗ് പിതാവിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. റിങ്കു ഇല്ലാതെയാണ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിന് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍, ഫെബ്രുവരി 26ന് സിംബാബ് വേക്കെതിരെ ചെന്നൈയില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി റിങ്കു സ്‌ക്വാഡിലേക്ക് തിരിച്ചെത്തി. പക്ഷെ, പ്ലേയിങ് ഇലവനില്‍ താരം ഉള്‍പ്പെട്ടിരുന്നില്ല.

---- facebook comment plugin here -----

Latest