Kerala
സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യം; യൂട്യൂബര്‍ തൊപ്പിയുടെ ചാനല്‍ പൂട്ടി
പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ ടി നിയമപ്രകാരമാണ് നടപടി
കൊച്ചി | സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ യൂട്യൂബ് ചാനല്‍ പൂട്ടി. പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ ടി നിയമപ്രകാരമാണ് നടപടി. സുഹൃത്തുക്കളുടെ നഗ്‌നവീഡിയോ ആണ് തൊപ്പി പോസ്റ്റ് ചെയ്തതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
നേരത്തെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് തൊപ്പിക്കെതിരെ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസെടുത്തിരുന്നു. തൊപ്പി ഗ്യാങ്ങിലെ മമ്മു, ഷമീര്‍ എന്നിവര്‍ തൊപ്പിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടിയായുള്ള വീഡിയോയിലാണ് തൊപ്പി നഗ്‌നദൃശ്യങ്ങള്‍ കാണിച്ചത്. സുഹൃത്തുക്കള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട് എന്ന ആരോപണവും തൊപ്പി ഉന്നയിച്ചിരുന്നു.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളില്‍ തൊപ്പിക്കെതിരെ പോലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. ഡി ജി പി റവാഡ ചന്ദ്രശേഖറായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല. നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.
Content Highlights:
The YouTube channel of controversial YouTuber Thoppi, also known as Nihad, has been blocked under the IT Act. The action follows a report filed by the cyber police regarding the circulation of obscene videos involving his friends. High-level investigations into the matter are ongoing.


