Connect with us

International

ഇറാനിലെ സൈനിക നടപടി സ്ഥിരീകരിച്ച് ട്രംപ്; തിരിച്ചടിക്കാൻ ഇറാൻ

ആക്രമണം അനിവാര്യമാണെന്നും, ഭരണമാറ്റം വേണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.

Published

|

Last Updated

വാഷിങ്ടണ്‍| ഇറാനിലെ സൈനിക നടപടി സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ഭരണകൂടത്തില്‍നിന്നുള്ള ഭീഷണി ഇല്ലാതാക്കാനാണ് സൈനിക നടപടിയെന്ന്  ട്രംപ് വ്യക്തമാക്കി.

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്‍ നേരെ യു.എസും ഇസ്‌റാഈലും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. അമേരിക്കന്‍ ജനതയ്‌ക്ക് ഭീഷണിയായ സാഹചര്യം അവസാനിപ്പിക്കാനാണ് നടപടി എടുത്തതെന്നും ട്രംപ് പറഞ്ഞു. ആക്രമണം അനിവാര്യമാണെന്നും, ഭരണമാറ്റം വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ആണവ നിര്‍വ്യാപന കരാറില്‍ ഇറാന്‍ സഹകരിച്ചില്ലെന്നും, അമേരിക്കന്‍ ജനങ്ങളുടെ സുരക്ഷയ്ക്കായാണ് നടപടി സ്വീകരിച്ചതെന്നും ട്രംപ് വ്യക്തമാക്കി.

ഇതിനിടെ, ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഭയക്കില്ലെന്നും തിരിച്ചടി കനത്തതായിരിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കുമെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

തെഹ്‌റാനിലെ വിവിധ ഭാഗങ്ങളില്‍ മിസൈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. യൂനിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും മിസൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ വസതിക്ക് സമീപവും മിസൈല്‍ പതിച്ചതായി വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Latest