Connect with us

National

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ഹസീന സയ്യിദിനെ ആറ് വര്‍ഷത്തേക്ക് പുറത്താക്കി കോണ്‍ഗ്രസ്

കെ സി വേണുഗോപാല്‍ കേരള മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുകയാണെന്നും ടിവികെയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചത് ഇതിനു വേണ്ടിയാണെന്നും അവര്‍ പറഞ്ഞിരുന്നു

Published

|

Last Updated

ചെന്നൈ  | പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ഹസീന സയ്യദിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കിയത്. തമിഴ്‌നാട് തിരഞ്ഞെടുപ്പിനിടയിലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കാരണമെന്ന് കോണ്‍ഗ്രസിന്റെ വിശദീകരണം. നേരത്തെ കെ സി വേണുഗോപാലിനെതിരെ ഹസീന സയ്യദ് രംഗത്തെത്തിയിരുന്നു

കെ സി വേണുഗോപാല്‍ കേരള മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുകയാണെന്നും ടിവികെയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചത് ഇതിനു വേണ്ടിയാണെന്നും അവര്‍ പറഞ്ഞിരുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും, രാഹുല്‍ ഗാന്ധിയുമെല്ലാം കെ സി വേണുഗോപാലിന്റെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കുന്നുവെന്നും ഹസീന ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. തമിഴ്‌നാട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഹസീന സയ്യിദ് രാജിവെച്ചിരുന്നു.

 

---- facebook comment plugin here -----

Latest