Connect with us

Kerala

കര്‍ണാടകയില്‍ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; ഒമ്പത് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

ബംഗളൂരുവില്‍ ബിഇഎംഎല്ലില്‍ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് അസീര്‍ നാട്ടില്‍നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപകടം

Published

|

Last Updated

ഗുണ്ടല്‍പേട്ട്  | കര്‍ണാടകയിലെ ചാമരാജനഗറില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ദേശീയ പാത 766-ല്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീര്‍ (37) എന്നിവരാണ് മരിച്ചത്.

ബംഗളൂരുവില്‍ ബിഇഎംഎല്ലില്‍ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് അസീര്‍ നാട്ടില്‍നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപകടം. ഗുണ്ടല്‍പേട്ടില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി ഇവര്‍ സഞ്ചരിച്ച കാറില്‍ ചെന്നിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ അയിഷ നൂരിയും നോഹയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒമ്പതു വയസ്സുകാരനായ നഹിയാനെ ഗുരുതര പരുക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

---- facebook comment plugin here -----

Latest