Connect with us

Ongoing News

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡില്‍ അഴിച്ചുപണി; മുന്‍ ദേശീയ താരം തമീ ഇഖ്ബാല്‍ പുതിയ പ്രസിഡന്റ്

അമിനുല്‍ ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ടാണ് അഴിച്ചുപണി നടത്തിയത്.

Published

|

Last Updated

ധാക്ക | ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡി (ബി സി ബി)ന്റെ പുതിയ പ്രസിഡന്റായി മുന്‍ ദേശീയ താരം തമീം ഇഖ്ബാല്‍ നിയമിതനായി. അമിനുല്‍ ഇസ്ലാമിന്റെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ടാണ് അഴിച്ചുപണി നടത്തിയത്. 2025 ഒക്ടോബറില്‍ നടന്ന ബി സി ബി തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് അഞ്ചംഗ സമിതി അന്വേഷണം നടത്തിയിരുന്നു. സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് ഇന്ന് നാടകീയ നീക്കത്തിലൂടെ ബി സി ബി പുനസ്സംഘടിപ്പിച്ചത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് തമീം. 37-ാം വയസ്സിലാണ് തമീം ബി സി ബി നേതൃപദവയിലേക്കെത്തുന്നു. തമീമിന്റെ നേതൃത്വത്തിലുള്ള 11 അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് ഇനി ബോര്‍ഡിന്റെ ഭരണച്ചുമതല നിര്‍വഹിക്കുക. ബംഗ്ലാദേശ് ടീമിന്റെ മുന്‍ നായകന്‍ മിന്‍ഹാജുല്‍ ആബേദിന്‍, മുന്‍ താരം അതാര്‍ അലി ഖാന്‍ തുടങ്ങിയ പ്രമുഖരും കമ്മിറ്റിയിലുണ്ട്.

നിലവിലെ ബോര്‍ഡ് പിരിച്ചുവിട്ട കാര്യം ഐ സി സിയെ ഔദ്യോഗികമായി അറിയിച്ചതായി ബംഗ്ലാദേശ് കായിക മന്ത്രാലയം വ്യക്തമാക്കി.

 

Latest