Connect with us

National

ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി

ആറുമാസം പ്രായമായ കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടും.

Published

|

Last Updated

ഇന്‍ഡോര്‍ | മധ്യപ്രദേശില്‍ ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. ആറുമാസം പ്രായമായ കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടും. മലിനജലം കുടിച്ച രണ്ടായിത്തിലധികം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്. അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചെലവുകളും സര്‍ക്കാര്‍ വഹിക്കും.

മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം കലരുകയായിരുന്നു. വെള്ളം കുടിച്ചതിനു ശേഷം അനവധി പേര്‍ക്ക് ഛര്‍ദി, വയറിളക്കം, നിര്‍ജ്ജലീകരണം തുടങ്ങിയവ അനുഭവപ്പെട്ടതായി ദുരന്തത്തിനിരയായവര്‍ പറഞ്ഞു. പ്രദേശത്ത് ഒട്ടേറെ മെഡിക്കല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. നിരവധി ആംബുലന്‍സുകളും ഏര്‍പ്പെടുത്തി. വെള്ളം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

ബി ജെ പിയാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നത്. ഇന്‍ഡോര്‍ കോര്‍പറേഷന്‍ ഭരണവും ബി ജെ പിയുടെ കൈയിലാണ്. ഇന്ത്യയിലെ ശുചിത്വ നഗരമായി മോദി സര്‍ക്കാര്‍ തുടര്‍ച്ചയായി എട്ടാം തവണയും പ്രഖ്യാപിച്ചത് ഇന്‍ഡോറിനെ ആയിരുന്നു.