Connect with us

Editors Pick

വിദ്യാര്‍ത്ഥികള്‍ വ്യായാമം ചെയ്യുന്നതിന്റെ ഗുണങ്ങള്‍

വ്യായാമം ചെയ്യുന്ന വിദ്യാര്‍ഥികള്‍ രാത്രിയില്‍ നന്നായി ഉറങ്ങാന്‍ സാധ്യതയുണ്ട്.

Published

|

Last Updated

ശാരീരികക്ഷമതയ്ക്ക് അപ്പുറം വ്യായാമം വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി നേട്ടങ്ങള്‍ നല്‍കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശ്വാസകോശത്തെ ശക്തമായി നിലനിര്‍ത്താനും സഹായിക്കുന്നു. പതിവ് വ്യായാമം പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്തുന്നു.

വ്യായാമം ചെയ്യുന്ന വിദ്യാര്‍ഥികള്‍ രാത്രിയില്‍ നന്നായി ഉറങ്ങാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത് ഇവരുടെ പഠന നിലവാരവും വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ വ്യായാമം സഹായിക്കുകയും പൊണ്ണത്തടി  കുറയ്ക്കുകയും  ക്ലാസ്സില്‍ എപ്പോഴും ഉന്മേഷത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

വ്യായാമം പ്രമേഹം ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. എന്റോര്‍ഫിന്‍ എന്നറിയപ്പെടുന്ന  ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതിനാല്‍ വ്യായാമം കുട്ടികളെ എപ്പോഴും ചുറുചുറുക്കോടെ സൂക്ഷിക്കുന്നു.

ശാരീരിക പ്രവര്‍ത്തനങ്ങള്‍, മെമ്മറി, ശ്രദ്ധ, തലച്ചോറിന്റെ പ്രവര്‍ത്തനം, എന്നിവയെയും വ്യായാമം മെച്ചപ്പെടുത്തും.
വിദ്യാര്‍ഥികള്‍ പതിവായി വ്യായാമം ചെയ്യുമ്പോള്‍ അവര്‍ക്ക് സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും കുറയുന്നു.
വ്യായാമം ചെയ്യുമ്പോള്‍ ആത്മവിശ്വാസം കൂടുമെന്നതിനാല്‍ അവര്‍ക്ക് ആത്മാഭിമാനം വളര്‍ത്താനും പഠന കാര്യത്തിലും മറ്റു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുന്നു. ഗ്രൂപ്പ് സ്‌പോര്‍ട്‌സിലൂടെയും ഗെയിമുകളിലൂടെയും ടീം വര്‍ക്കും ആശയവിനിമയവും വ്യായാമം പഠിപ്പിക്കുന്നു.

 

Latest