From the print
നീല, വെള്ള കാര്‍ഡുകള്‍ക്ക് ഈ മാസം നാല് പാക്കറ്റ് ആട്ട
സ്റ്റോക്കിന്റെ ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍.
കോഴിക്കോട് | ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷം മുന്‍ഗണനേതര വിഭാഗം നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഈ മാസം മുതല്‍ ആട്ട ലഭിക്കും. സ്റ്റോക്കിന്റെ ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോ ആട്ടയാണ് അനുവദിക്കുക.
ആട്ടയുടെ വിഹിതം രണ്ട് പാക്കറ്റില്‍ നിന്ന് നാലാക്കി ഉയര്‍ത്തിയതിനാല്‍ നാല് പാക്കറ്റാണ് ലഭിക്കുക.
അതേസമയം, പല റേഷന്‍ കടകളിലും ഉപഭോക്താക്കള്‍ കുറവായതിനാല്‍ ആട്ടയുടെ സ്റ്റോക്ക് കെട്ടിക്കിടക്കുന്നതായി പരാതിയുണ്ട്.
---- facebook comment plugin here -----




