Connect with us

National

യു എസ് ഉപരോധം; ഇറാനില്‍ നിന്ന് ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് തിരിച്ച കപ്പല്‍ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു

ആറ് ലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമായി ഗുജറാത്തിലെ വാദിനാര്‍ തുറമുഖത്തേക്ക് വരികയായിരുന്ന അഫ്രാമാക്‌സ് കപ്പല്‍ 'പിംഗ് ഷുന്‍' ആണ് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് വഴിതിരിച്ചുവിട്ടത്.

Published

|

Last Updated

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി | ഇറാനില്‍ നിന്ന് ആറ് ലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് തിരിച്ച കപ്പല്‍ പാതിവഴിയില്‍ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. യു എസ് ഉപരോധത്തെ തുടര്‍ന്നാണിത്. ഗുജറാത്തിലെ വാദിനാര്‍ തുറമുഖത്തേക്ക് വരികയായിരുന്ന അഫ്രാമാക്‌സ് കപ്പല്‍ ‘പിംഗ് ഷുന്‍’ ആണ് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് വഴിതിരിച്ചുവിടേണ്ടി വന്നത്. 80,000ത്തിനും 1,20,000ത്തിനും ഇടയില്‍ മെട്രിക് ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള കപ്പലാണിത്. 2002ല്‍ നിര്‍മിച്ച ഈ കപ്പലിന് 2025ലാണ് യു എസ് അനുമതി ലഭിച്ചത്.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കാണ് കപ്പല്‍ ദിശമാറി യാത്രചെയ്യാന്‍ ഇടയാക്കിയത്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഏഴ് വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ഇറാനില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ, 2019ലാണ് ഇന്ത്യ അവസാനമായി ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വരുത്തിയത്.

---- facebook comment plugin here -----

Latest