Kerala
സമുദായത്തിന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചു; ഫാത്തിമ തെഹ്‌ലിയക്കും നോട്ടീസ്
സമാന സ്വഭാവമുള്ള മൂന്ന് പരാതികളാണ് തെഹ്‌ലിയക്കെതിരെ ലഭിച്ചിരിക്കുന്നത്.
കോഴിക്കോട് | വിവാദ അനൗണ്‍സ്‌മെന്റില്‍ പേരാമ്പ്രയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണനെതിരായ പരാതിക്കു പിന്നാലെ എതിര്‍ സാരഥി യു ഡി എഫിലെ ഫാത്തിമ തെഹ്‌ലിയക്കും നോട്ടീസ്. സമുദായത്തിന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചെന്ന പരാതിയിലാണ് റിട്ടേണിംഗ് ഓഫീസര്‍ തെഹ്‌ലിയക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
സമാന സ്വഭാവമുള്ള മൂന്ന് പരാതികളാണ് തെഹ്‌ലിയക്കെതിരെ ലഭിച്ചിരിക്കുന്നത്. മൂന്ന് വ്യക്തികളാണ് പരാതി നല്‍കിയത്.
നേരത്തെ, തങ്ങളുടെ സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്നാരോപിച്ച് ടി പി രാമകൃഷ്ണനെതിരെ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ ടി പി രാമകൃഷ്ണനില്‍ നിന്ന് വിശദീകരണം തേടി ഡെപ്യൂട്ടി കലക്ടര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.


