Connect with us

National

എഫ് സി ആര്‍ എ നിയമഭേദഗതി ബില്‍; പാര്‍ലിമെന്റില്‍ പ്രത്യേക സിറ്റിംഗ് ഉണ്ടാകില്ലെന്ന് കേന്ദ്രം

വനിതാ സംവരണ ബില്ലില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതിനാല്‍ എഫ് സി ആര്‍ എക്ക് മാറ്റിവെക്കാനുള്ള സമയമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ന്യായീകരണം.

Published

|

Last Updated

ന്യൂഡല്‍ഹി | എഫ് സി ആര്‍ എ (The Foreign Contribution (Regulation) Act-FCRA) നിയമഭേദഗതിക്ക് പാര്‍ലിമെന്റില്‍ പ്രത്യേക സിറ്റിംഗ് ഉണ്ടാകില്ലെന്ന് കേന്ദ്രം. വനിതാ സംവരണ ബില്ലില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതിനാല്‍ എഫ് സി ആര്‍ എക്ക് മാറ്റിവെക്കാനുള്ള സമയമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ന്യായീകരണം.

നേരത്തെ, ഇന്നലെ വരെ തീരുമാനിച്ചിരുന്ന പാര്‍ലിമെന്റ് സമ്മേളനം ഈമാസം 16 വരെ നീട്ടുകയായിരുന്നു.

16ന് വനിതാസംവരണ ബില്ലിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിവിധ രാഷ്ട്രീയ കക്ഷികളെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള പ്രത്യേക സിറ്റിംഗ് മേയിലേക്കോ ജൂണിലേക്കോ ആയി മാറ്റണമെന്ന് വിവിധ പാര്‍ട്ടികള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

 

 

Latest