Connect with us

International

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ധാരണയായി; തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നു ട്രംപ്

ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Published

|

Last Updated

വാഷിങ്ടണ്‍| ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക്മേല്‍ യു എസ് ഏര്‍പ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. നിലവില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ 25 ശതമാനത്തില്‍നിന്നും 18 ശതമാനമായാണ് കുറയുക. ഇതിനു പുറമെ ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ പിഴ തീരുവ 25 ശതമാനവും എടുത്തു കളയും.

കരാര്‍ പ്രകാരം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്നും 500 ബില്യണ്‍ ഡോളറിന്റെ യുഎസ് ഊര്‍ജ്ജവും സാങ്കേതികവിദ്യയും ഇന്ത്യ വാങ്ങുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ പൂജ്യം ശതമാനമാകും തീരുവയെന്നും ട്രംപ് അറിയിച്ചു.

അതേസമയം, ഇന്ത്യയ്ക്ക് ചുമത്തിയ തീരുവ 18 ശതമാനമാക്കി കുറച്ച യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ പേരില്‍ പ്രസിഡന്റ് ട്രംപിന് വലിയ നന്ദിയെന്ന് മോദി പറഞ്ഞു. സാമൂഹിക മാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നത് അടക്കമുള്ള ട്രംപിന്റെ മറ്റ് വെളിപ്പെടുത്തലുകളോട് മോദി പ്രതികരിച്ചിട്ടില്ല.

 

Latest