Connect with us

International

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; കിരീടത്തില്‍ മുത്തമിട്ട് അല്‍കാരസ്

നാലു സെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനെയാണ് അല്‍കാരസ് പരാജയപ്പെടുത്തിയത്.

Published

|

Last Updated

മെല്‍ബണ്‍ |  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസിനു കിരീടനേട്ടം. നാലു സെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനെയാണ് അല്‍കാരസ് പരാജയപ്പെടുത്തിയത്.

സ്‌കോര്‍: 2-6, 6-2, 6-3, 7-5. ആദ്യ സെറ്റ് നഷ്ടമായ അല്‍കാരസ് പിന്നീടുള്ള മൂന്നു സെറ്റുകളും സെറ്റുകളും സ്വന്തമാക്കി. വിജയത്തോടെ കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡും 22 വയസുകാരനായ അല്‍കാരസിന്റെ പേരിലായി.

ആദ്യ സെറ്റ് 6-2 ന് ജോക്കോവിച്ച് നേടിയെങ്കിലും രണ്ടാം സെറ്റില്‍ അല്‍കാരസ് ശക്തമായി തിരിച്ചുവന്നു. ജോക്കോവിച്ചിന്റെ സര്‍വീസുകള്‍ക്ക് മികച്ച റിട്ടേണുകള്‍ നല്‍കിയ താരം 6-2 ന് സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ പൊരുതാന്‍ ഉറച്ചെത്തിയ സെര്‍ബിയന്‍ താരത്തിനു അല്‍കാരസിന് മുന്നില്‍ ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല.താമസിയാതെ 6-3 ന് സെറ്റ്പിടിച്ചെടുത്ത് സ്പാനിഷ് താരം മുന്നിലെത്തി. നാലാം സെറ്റിന്റെ അതിവേഗത്തിലുള്ള നീക്കങ്ങളിലുടെ വീണ്ടും അല്‍കാരസ് മുന്നിലെത്തി. എന്നാല്‍ ജോക്കോവിച്ചും വിട്ടുകൊടുത്തില്ല. ഇതോടെ സ്‌കോര്‍ 5-5 എന്ന നിലയിലായി.

സെറ്റ് സ്‌കോര്‍ 6-5 എന്ന നിലയിലായതോടെ മത്സരം ടൈ ബ്രേക്കറിലേക്കു നീണ്ടു. തീപാറുന്ന പോരത്തിനൊടുവില്‍ 7-5ന് ജയിച്ച് അല്‍കാരസ് കിരീടനേട്ടത്തിലെത്തി

 

Latest