Kozhikode
കെ യു ടി എ ഫുട്ബോള്‍; മര്‍കസ് സ്‌കൂളിന് ഇരട്ട വിജയം
തലപെരുമണ്ണയില്‍ നടന്ന മത്സരത്തില്‍ യു പി തലത്തിലും ഹൈസ്‌കൂള്‍ തലത്തിലും ഒന്നാമതെത്തി.
കെ യു ടി എ കുന്ദമംഗലം സബ് ജില്ലാ കമ്മിറ്റി നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായ മര്‍കസ് യു പി ടീം.
കുന്ദമംഗലം | കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ കെ യു ടി എ കുന്ദമംഗലം സബ് ജില്ലാ കമ്മിറ്റി ഉറുദു ഡമാക്കാ എന്ന പേരില്‍ നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ വിജയികളായി മര്‍കസ് ബോയ്‌സ് സ്‌കൂള്‍ ടീം.
തലപെരുമണ്ണയില്‍ നടന്ന മത്സരത്തില്‍ യു പി തലത്തിലും ഹൈസ്‌കൂള്‍ തലത്തിലും ഒന്നാമതെത്തിയാണ് മര്‍കസ് ടീം ഇരട്ട വിജയം നേടിയത്.
വിജയികള്‍ക്ക് കെ യു ടി എ കുന്ദമംഗലം സബ് ജില്ലാ പ്രസിഡന്റ് ഫാത്തിമത്ത് സുഹറ ട്രോഫി നല്‍കി. ടീം അംഗങ്ങളെ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് പി ബഷീറിന്റെ നേതൃത്വത്തില്‍ അധ്യാപകരും പി ടി എയും അഭിനന്ദിച്ചു.
---- facebook comment plugin here -----



