Connect with us

Editors Pick

നിങ്ങളെ സമ്മര്‍ദ്ദത്തില്‍ ആക്കുന്ന ചില സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍

നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന ചില സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ ഇതാ.

Published

|

Last Updated

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് പലരും സമ്മര്‍ദ്ദത്തെ തടയാന്‍ എന്ന നിലയിലാണെങ്കിലും ചില സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ നിങ്ങളെ സമ്മര്‍ദ്ദത്തില്‍ ആക്കുമെന്ന കാര്യം അറിയാമോ? നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന ചില സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ ഇതാ.

  • ഡൂം സ്‌ക്രോളിംഗ് എന്നറിയപ്പെടുന്ന ഫീഡിലൂടെ അനന്തമായി സ്‌ക്രോള്‍ ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കും എന്നാണ് പറയുന്നത്.
  • ഹ്രസ്വരൂപ വീഡിയോകളുടെയും റീലുകളുടെയും സമീപകാല പ്രളയം ശ്രദ്ധയെ കുറയ്ക്കുകയും കോണ്‍സെന്‍ട്രേഷന്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.
  • സ്റ്റോറികളിലും പോസ്റ്റുകളിലും  ലൈക്കും റിയാക്ഷന്‍സും നഷ്ടപ്പെടും എന്ന ഭയം – FOMO,  ഉപയോക്താക്കള്‍ക്കിടയില്‍ ഉത്കണ്ഠയ്ക്ക് കാരണമാകുന്നുണ്ടെന്നും പഠനമുണ്ട്.
  • നിങ്ങള്‍ ഒരു ആക്റ്റീവ് സോഷ്യല്‍ മീഡിയ യൂസര്‍ ആണെങ്കില്‍ മറ്റുള്ളവരുടെ വൈറല്‍ കണ്ടന്റുകള്‍ നിങ്ങള്‍ക്ക് വെല്ലുവിളി നല്‍കുകയും നിങ്ങളുടെ മാനസികാരോഗ്യത്തെ തകര്‍ക്കുകയും ചെയ്യും.
  • നോട്ടിഫിക്കേഷന്‍ ചെക്ക് ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ ഡോപോമൈന്‍ റഷ് ഉണ്ടാവാമെങ്കിലും പലപ്പോഴും ഇത് സമ്മര്‍ദ്ദത്തിലേക്കും നയിക്കാറുണ്ട്.
  • പെര്‍ഫക്റ്റ് പോസ്റ്റുകള്‍ തയ്യാറാക്കി ലൈക്കുകള്‍ ഷെയറുകള്‍ അല്ലെങ്കില്‍ ഫോളോവേഴ്‌സിനെ നേടാന്‍ നിങ്ങള്‍ ശ്രമിക്കുമ്പോള്‍ ഇത് നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് വലിയ വെല്ലുവിളി ഉണ്ടാക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ ഉപയോഗം ഒരു പരിധിവരെ നല്ലതാണെങ്കിലും ഒരു പരിധി കഴിഞ്ഞാല്‍ അത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഒക്കെ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം എന്ന് ഓർക്കുക.

 

Latest