Kerala
മുഹമ്മദ് മുബാഷ് വധശ്രമക്കേസ്: സി പി എം പ്രവര്‍ത്തകരായ എട്ട് പ്രതികളെ വെറുതെ വിട്ടു
കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി.
പത്തനംതിട്ട | മുഹമ്മദ് മുബാഷ് വധശ്രമക്കേസില്‍ സി പി എം പ്രവര്‍ത്തകരായ എട്ട് പ്രതികളെ വെറുതെ വിട്ടു. സുബൈര്‍ റാവുത്തര്‍, അനീഷ്, കുട്ടി അനീഷ്, അബ്ദുല്‍ റഷീദ്, ജോമോന്‍ സ്‌കറിയ, ഹാഷിം എ റഹ്മാന്‍, തമ്പി, അലക്സ് തോമസ് എന്നിവരെയാണ് വെറുതെ വിട്ടത്. ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
വെണ്ണിക്കുളം കാളചന്തയില്‍ വച്ച് പ്രതികള്‍ മുഹമ്മദ് മുബാഷിനെ വധിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കോയിപ്രം പോലീസ് അമ്പേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി നമ്പര്‍ 2 ജഡ്ജി വിഷ്ണു കെ വിധി വിധി പ്രസ്താവിച്ചത്.
2012 ജനുവരി 15നായിരുന്നു കേസിനാസ്പദമായ സംഭവം. അക്രമികള്‍ മുഹമ്മദ് മുബാഷിനെ വടിവാള്‍, കൊടുവാള്‍, വാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിച്ചു പരുക്കേല്‍പ്പിച്ചുവെന്നും, ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ ശ്രമിച്ചപ്പോള്‍ വാഹനം ആക്രമിച്ചുവെന്നുമായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ എസ് മനോജ് പ്രക്കാനം, കിരണ്‍രാജ്, ദീപു പീതാംബരന്‍ ഹാജരായി.



