Connect with us

Health

നാളത്തേക്ക് നീട്ടി വയ്‌ക്കേണ്ട.. ഇന്ന് തന്നെ ചെയ്‌തോളൂ ജീവിതവിജയം ഉറപ്പാണ്.

ചെയ്യേണ്ട കാര്യങ്ങളുടെ വ്യക്തമായ ഒരു പട്ടിക തയ്യാറാക്കുക വലിയ ജോലികള്‍ ചെറുതും എളുപ്പവുമായ ഘട്ടങ്ങളാക്കി വിഭജിക്കുക.

Published

|

Last Updated

ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണമെന്ന് അറിയാമെങ്കിലും അത് വൈകിപ്പിക്കുന്ന സ്വഭാവമാണ് നീട്ടിവയ്ക്കല്‍ അല്ലെങ്കില്‍ പിന്നെ ചെയ്യാം എന്ന മനോഭാവം. എന്നാല്‍ അത് നിങ്ങളുടെ ജീവിതത്തിലെ വലിയ വിജയങ്ങളെ തടയും എന്ന കാര്യം അറിയാമോ. ഈ ശീലത്തെ മറികടക്കാന്‍ ചില സുപ്രധാന വഴികള്‍ നോക്കാം.

ചെയ്യേണ്ട കാര്യങ്ങളുടെ വ്യക്തമായ ഒരു പട്ടിക തയ്യാറാക്കുക വലിയ ജോലികള്‍ ചെറുതും എളുപ്പവുമായ ഘട്ടങ്ങളാക്കി വിഭജിക്കുക.

ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ആദ്യം ആരംഭിക്കുക. കാരണം അത് പൂര്‍ത്തിയാക്കുന്നത് ബാക്കിയുള്ള കാര്യങ്ങള്‍ക്ക് ആവേശം നല്‍കും.

ദൈനംദിന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും അവ ഓരോന്നായി പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.

എളുപ്പത്തില്‍ ശ്രദ്ധ തിരിക്കപ്പെടാത്ത ശാന്തമായ ഒരു സ്ഥലത്ത് ജോലി ചെയ്യാന്‍ അല്ലെങ്കില്‍ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുക.നിങ്ങളുടെ ഫോണ്‍ ടിവി പോലുള്ള തടസ്സപ്പെടുത്തുന്ന എന്തും ഓഫ് ചെയ്തു വയ്ക്കാവുന്നതാണ്.

ഒരു ടാസ്‌ക്ക് പൂര്‍ത്തിയാക്കിയ ശേഷം പ്രചോദനം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സ്വയം ലളിതമായ ഒരു വിനോദത്തില്‍ ഏര്‍പ്പെടാവുന്നതാണ്.

തെറ്റുപറ്റിയാല്‍ സ്വയം ദയ കാണിക്കുക കുറ്റബോധം തോന്നാതെ വീണ്ടും ശ്രമിക്കുക.

എന്തുകൊണ്ടാണ് നിങ്ങള്‍ കാര്യങ്ങള്‍ വൈകിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുക അത് ഭയമോ വിരസതയോ ആശയകുഴപ്പമോ ആകട്ടെ അതിനെ നിങ്ങള്‍ക്ക് എങ്ങനെ പരിഹരിക്കാന്‍ കഴിയും എന്ന് കണ്ടുപിടിക്കുക.
എല്ലാദിവസവും ഒരു പതിവ് ഷെഡ്യൂള്‍ പാലിച്ചുകൊണ്ട് ആരോഗ്യകരമായ ശീലങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുക.

 

---- facebook comment plugin here -----

Latest