Kerala
കേരള ബേങ്ക് തിരഞ്ഞെടുപ്പ്; പി മോഹനന്‍ പ്രസിഡന്റ്
വൈസ് പ്രസിഡന്റായി ടി വി രാജേഷും സ്ഥാനമേറ്റു
തിരുവനന്തപുരം | കേരളാ ബേങ്ക് ഭരണസമതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി പി മോഹനനും വൈസ് പ്രസിഡന്റായി ടി വി രാജേഷും സ്ഥാനമേറ്റു. നവംബര്‍ 21 നാണ് പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടന്നത്.
ചൊവ്വാഴ്ചയായിരുന്നു വോട്ടെണ്ണല്‍ . ഇതിന് പിന്നാലെ വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്. 1020 വോട്ട് എല്‍ഡിഎഫിനും 49 വോട്ട് യുഡിഎഫിനും ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങള്‍ യോഗം ചേര്‍ന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ഭരണസമിതി അംഗങ്ങള്‍: ബിനില്‍ കുമാര്‍ (പത്തനംതിട്ട), പി. ഗാനകുമാര്‍ (ആലപ്പുഴ), ജോസ് ടോം (കോട്ടയം), വി.സലിം (എറണാകുളം), എം. ബാലാജി (തൃശൂര്‍), പി ഗഗാറിന്‍ (വയനാട്), അധിന്‍ എ നായര്‍ (കൊല്ലം), എസ് ശ്രീജ (തിരുവനന്തപുരം), എ എം മേരി (കാസര്‍കോട്), എം എസ് ശ്രീജ (ഇടുക്കി), ഒ വി സ്വാമിനാഥന്‍ (പാലക്കാട്), ടി സി ഷിബു (അര്‍ബന്‍ ബേങ്ക് പ്രതിനിധി).





