National
തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ആറു മരണം
അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ചെന്നൈ|തമിഴ്നാട്ടിലെ തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആറുപേര്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തെങ്കാശി ജില്ലയിലെ ഇടയ്ക്കലിലെ ദുരൈ സാമിപുരത്തിനടുത്താണ് അപകടമുണ്ടായത്. തെങ്കാശിയില്‍ നിന്ന് ശ്രീവില്ലിപുത്തൂരിലേക്ക് പോവുകയായിരുന്ന ബസും കോവില്‍പട്ടിയില്‍ നിന്ന് തെങ്കാശിയിലേക്ക് വരികയായിരുന്ന ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
മഴയും റോഡിലെ തടസ്സങ്ങളും കാരണം പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നത് പ്രയാസപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നാല് ദിവസമായി തെങ്കാശി, തിരുനെല്‍വേലി ജില്ലകളില്‍ കനത്ത മഴയാണ്. തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പ്രധാന റോഡുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
---- facebook comment plugin here -----


