Uae
ഹത്തയിൽ പുതിയ ആകർഷണങ്ങൾ ഒരുങ്ങുന്നു
ഡാമിന് മുകളിൽ ആംഫിതിയേറ്റർ
ദുബൈ|ഹത്തയിൽ പുതിയ ആകർഷണങ്ങൾ ഒരുങ്ങുന്നു. വിപുലീകരിച്ച സ്‌ട്രോബെറി ഫാം, ഇലക്കറികൾ വളർത്തുന്ന ഹരിതഗൃഹങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പുതിയ വികസന പ്രവർത്തനങ്ങളാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹത്ത ഡാമിന്റെ ടർക്കോയിസ് ജലാശയങ്ങളെ അഭിമുഖീകരിക്കുന്ന മലയോരത്തെ ആംഫിതിയേറ്റർ ഇതിൽ പ്രധാനമാണ്.
ഹത്തയിലെ താമസക്കാർക്കായി അവശ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സന്ദർശകർക്ക് പുതിയ അനുഭവങ്ങൾ നൽകുന്ന നവീകരണങ്ങളാണ് നടക്കുന്നത്.

ഇതിന്റെ ഭാഗമായി സ്‌ട്രോബെറി ഫാമിലെ കൃഷി സ്ഥലങ്ങൾ വിപുലീകരിച്ചു, വെർട്ടിക്കൽ ഫാമിംഗ്, ഹൈഡ്രോപോണിക്‌സ് സംവിധാനങ്ങൾ ഉപയോഗിച്ച് ഹരിതഗൃഹം നവീകരിച്ചു. പുതിയ യൂണിറ്റുകൾ ഉപയോഗിച്ച് കൂളിംഗ് കാര്യക്ഷമത വർധിപ്പിച്ചു. മൂന്ന് ഹൈഡ്രോപോണിക് ഹരിതഗൃഹങ്ങൾ വികസിപ്പിച്ചു. ഉത്പന്നങ്ങൾ നേരിട്ട് വാങ്ങാനായി ഒരു സെയിൽസ് ഔട്ട്‌ലെറ്റ് തുറക്കുകയും ചെയ്തു. വിളകളുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ സ്മാർട്ട് ക്രോപ്പ്-മാനേജ്മെന്റ്സംവിധാ നങ്ങളും അവതരിപ്പിച്ചു.
പുതുതായി നിർമിച്ച 610 മീറ്റർ ഹത്ത ഡാം ആംഫിതിയേറ്റർ വഴി ഡാമിന്റെ മുകളിലേക്ക് കയറാൻ സാധിക്കുന്ന എളുപ്പമുള്ള പാത നൽകുന്നു. 37 മീറ്റർ ഉയരത്തിലുള്ള ഈ കയറ്റത്തിൽ ആറ് വിശ്രമ കേന്ദ്രങ്ങളും ദൃഢനിശ്ചയമുള്ള ആളുകൾക്ക് ഉൾപ്പെടെ സൗകര്യപ്രദമായ ചരിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹത്ത വാട്ടർഫാൾസ് പദ്ധതിയുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്.
കമ്യൂണിറ്റിക്ക് വേണ്ടി അന്താരാഷ്ട്ര നിലവാരത്തിൽ 18,600 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു പുതിയ സ്‌കൂൾ നിർമിച്ചു. 44 ക്ലാസ് മുറികളും, സയൻസ്, ലേണിംഗ് ലബോറട്ടറികളും, ഇൻഡോർ സ്‌പോർട്‌സ് ഹാളുകളും, 416 സീറ്റുകളുള്ള മൾട്ടി പർപ്പസ് തിയേറ്ററും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, നാല് സ്‌കൂളുകളിൽ അറ്റകുറ്റപ്പണികളും നവീകരണവും പൂർത്തിയാക്കി. 130 പേരെ ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്ത “ഹത്ത മജ്‌ലിസിന്റെ’ നിർമാണം പുരോഗമിക്കുന്നു. 1,000 അതിഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു പുതിയ വെഡിംഗ് ഹാളും മക്കാൻ ജില്ലയിലെ ഹത്ത കമ്യൂണിറ്റി സർവീസ് സെന്ററിനൊപ്പം നിർമിക്കുന്നുണ്ട്.
മക്കാനിൽ ഇമാറാത്തി പൗരന്മാർക്കായി 213 വീടുകളുടെ നിർമാണവും സൈക്ലിംഗ് ട്രാക്കുകളുടെ വിപുലീകരണവും ഹത്ത ഹോസ്പിറ്റലിന്റെ നവീകരണവും 15 കിലോമീറ്റർ മൗണ്ടൻ ബൈക്കിംഗ് ട്രയൽ, പത്ത് കിലോമീറ്റർ ഹൈക്കിംഗ് ട്രയൽ എന്നിവയുടെ നിർമാണവും നടക്കുന്നുണ്ട്.

---- facebook comment plugin here -----