Kerala
കോട്ടയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മുന്‍ നഗരസഭ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍
കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറും മകന്‍ അഭിജിത്തുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്
കോട്ടയം| കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് മരിച്ചത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറിനെയും മകന്‍ അഭിജിത്തിനെയും കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30ക്കു ശേഷമാണ് സംഭവം. അനില്‍ കുമാറിന്റെ വീടിന്റെ മുന്നില്‍ വെച്ചാണ് കൊലപാതകമുണ്ടായത്.
കൊല്ലപ്പെട്ട ആദര്‍ശും അനില്‍കുമാറിന്റെ മകന്‍ അഭിജിത്തുമായി സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് ചോദിക്കാനായി അനില്‍കുമാറിന്റെ വീട്ടില്‍ എത്തിയതായിരുന്നു ആദര്‍ശ്. കൊല്ലപ്പെട്ട ആദര്‍ശിന്റെയും അഭിജിത്തിന്റെയും പേരില്‍ ക്രിമിനല്‍ കേസുകളുണ്ട്. കൊലപാതകത്തിനുശേഷം പ്രതികള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കോട്ടയം വെസ്റ്റ് പോലീസിന്റെ പെട്രോളിങ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോട്ടയം നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു അനില്‍ കുമാര്‍.


