Kerala
ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
കരിക്കോട് അപ്പോളോ നഗര്‍ സ്വദേശി കവിത (46) ആണ് കൊല്ലപ്പെട്ടത്
കൊല്ലം | ഭര്‍ത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗര്‍ സ്വദേശി കവിത (46) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ പ്രതിയായ മധുസൂദനന്‍ പിള്ളയെ (54) പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്ത വരികയാണ്. മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതക കാരണം വ്യക്തമല്ല.
---- facebook comment plugin here -----






