Connect with us

Kerala

കര്‍ണാടകയില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

ചിക്കബനാവറയിലാണ് ബി എസ്സി നഴ്‌സിംഗ് വിദ്യാര്‍ഥികളായ ജസ്റ്റിന്‍ (21), സ്റ്റെറിന്‍ (21) എന്നിവര്‍ മരിച്ചത്

Published

|

Last Updated

പത്തനംതിട്ട | കര്‍ണാടകയില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് ബി എസ്സി നഴ്‌സിംഗ് വിദ്യാര്‍ഥികളായ ജസ്റ്റിന്‍ (21), സ്റ്റെറിന്‍ (21) എന്നിവര്‍ മരിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്.

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ബി എസ്‌സി നഴ്‌സിംഗ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായിരുന്നു ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ഥികളാണ്. മരിച്ച ജസ്റ്റിന്‍ തിരുവല്ല സ്വദേശിയും സ്റ്റെറിന്‍ റാന്നി സ്വദേശിയുമാണ്.

 

Latest