Kozhikode
ഐ എ എം ഇ കോഴിക്കോട് റീജിയണല്‍ ഫുട്ബോള്‍; പൂനൂര്‍ ഇശാഅത്തും എരഞ്ഞിപ്പാലം മര്‍ക്കസ് ഇന്റര്‍ നാഷനല്‍ സ്‌കൂളും ജേതാക്കള്‍
കോഴിക്കോട് വയനാട് ജില്ലകളിലെ 15 ഓളം സ്‌കൂളുകള്‍ കാല്‍പ്പന്ത് മാമാങ്കത്തില്‍ പങ്കെടുത്തു
പന്തീരാങ്കാവ് | ഐ എ എം ഇ കോഴിക്കോട് റീജിയണല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഹിദായ പബ്ലിക് സ്‌കൂള്‍ പന്തീരാങ്കാവില്‍ സമാപിച്ചു. കോഴിക്കോട് വയനാട് ജില്ലകളിലെ 15 ഓളം സ്‌കൂളുകള്‍ കാല്‍പ്പന്ത് മാമാങ്കത്തില്‍ പങ്കെടുത്തു.അണ്ടര്‍ 17 കാറ്റഗറിയില്‍ പൂനൂര്‍ ഇഷാദ് പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്മാരായി. അല്‍ ഇര്‍ഷാദ് സെന്‍ട്രല്‍ സ്‌കൂള്‍ തെച്ചിയാട് ഫസ്റ്റ് റണ്ണറപ്പും മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എരഞ്ഞിപ്പാലം സെക്കന്‍ഡ് റണ്ണറപ്പും കരസ്ഥമാക്കി.

അണ്ടര്‍ 14 കാറ്റഗറിയില്‍ മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്മാരായി. കൊയിലാണ്ടി മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ ഫസ്റ്റ് റണ്ണറപ്പും കൈതപ്പൊയില്‍ മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ സെക്കന്‍ഡ് റണ്ണറപ്പും നേടി.
അണ്ടര്‍14 വിഭാഗത്തിലെ മികച്ച പ്ലെയര്‍ ആയി മര്‍ക്കസ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ അമീര്‍ ജുവാനെയും അണ്ടര്‍ 17 വിഭാഗത്തില്‍ ഇശാഅത്ത് പൂനൂരിലെ മുഹമ്മദ് ഷയാന്‍ സി പിയെയും തിരഞ്ഞെടുത്തു. ബെസ്റ്റ് ഗോള്‍കീപ്പര്‍: അണ്ടര്‍ 14 മുഹമ്മദ് ജവാദ് (മര്‍കസ് പബ്ലിക് സ്‌കൂള്‍ കൊയിലാണ്ടി, അണ്ടര്‍ 17 മുഹമ്മദ് കാമില്‍ (മര്‍ക്കസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എരഞ്ഞിപ്പാലം). ബെസ്റ്റ് ഫോര്‍വേര്‍ഡ്: അണ്ടര്‍ 14 മുഹമ്മദ് ഷിദിന്‍ എം കെ (ഹിദായ പബ്ലിക് സ്‌കൂള്‍ മാവൂര്‍), അണ്ടര്‍ 17 മുഹമ്മദ് നിഹാസ് (ഇശാഅത്ത് പൂനൂര്‍). ടോപ് സ്‌കോറര്‍: അണ്ടര്‍ 14 ഹംദാന്‍ അലി പി കെ (മര്‍ക്കസ് ഇന്റര്‍നാഷനല്‍ എരഞ്ഞിപ്പാലം), അണ്ടര്‍ 17 മുഹമ്മദ് ഹാദി (അല്‍ ഇര്‍ശാദ് തെച്യാട്.
സമ്മാനദാന ചടങ്ങ് ഒളവണ്ണ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷാജി പനങ്ങാവില്‍ ഉദ്ഘടാന ചെയ്തു. ഹിദായ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുര്‍റഹ്മാന്‍ പി അധ്യക്ഷത വഹിച്ചു. ഐ എ എം ഇ അധ്യക്ഷന്‍ ശാഹിര്‍ അസ്ഹരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഹിദായ അഡ്മിനിസ്റ്റേറ്റര്‍ മഹ്മൂദ് അലി ഖുത്വുബി വയനാട്, പി ടി എ പ്രസിഡന്റ് സിലവാന്‍ നൗഫല്‍, വൈസ് പ്രസിഡന്റ് ഹനീഫ കെ എം, ഫിസിക്കല്‍ എജ്യുകേഷന്‍ ഡിപ്പാര്‍ട്മെന്റ് ഹെഡ് റാഷിദ്, ഐ എ എം ഇ വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് ഇര്‍ഫാനി സംസാരിച്ചു.
ഐ എ എം ഇ ജനറല്‍ സെക്രട്ടറി മുഹമ്മദ് ശാഫി സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി ജംഷീര്‍ പെരുവയല്‍ നന്ദിയും പറഞ്ഞു.




