Connect with us

Saudi Arabia

ജി20 ഉച്ചകോടി ; സഊദി സംഘത്തെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ നയിക്കും

ആഗോള സാമ്പത്തിക നയങ്ങളും സന്തുലിത വളര്‍ച്ചയും തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ ജി20 യുടെ പങ്കിന്റെ പ്രാധാന്യം ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഊന്നിപ്പറഞ്ഞു

Published

|

Last Updated

റിയാദ് / ജോഹന്നാസ്ബര്‍ഗ് |  ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ സഊദി പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ നയിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു . കാലാവസ്ഥാ പ്രതിസന്ധിയും മറ്റ് ആഗോള വെല്ലുവിളികളുമാണ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുക .ദക്ഷിണാഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സിറില്‍ റമാഫോസ ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ആഗോള സാമ്പത്തിക സ്ഥിരത, ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ എന്നിവ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടുന്നതിന് ബഹുമുഖ സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സിറില്‍ റമാഫോസ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു

ഉച്ചകോടിയിലെ ഫര്‍ഹാന്‍ രാജകുമാരന്‍ ആഗോള വെല്ലുവിളികള്‍ക്ക് തുടര്‍ച്ചയായ അന്താരാഷ്ട്ര ഏകോപനം ആവശ്യമാണെന്നും ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് അതിരുകളില്ല, അവയെ നേരിടുന്നതിന് പങ്കിട്ട ഉത്തരവാദിത്തത്തെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള സാമ്പത്തിക നയങ്ങളും സന്തുലിത വളര്‍ച്ചയും തമ്മിലുള്ള ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ ജി20 യുടെ പങ്കിന്റെ പ്രാധാന്യം ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഊന്നിപ്പറഞ്ഞു

 

Latest