Kerala
യുഡിഎഫ് സ്ഥാനാര്‍ഥി ട്രാന്‍സ് വുമണ്‍ അമയ പ്രസാദിന് മത്സരിക്കാന്‍ അനുമതി
വോട്ടര്‍പട്ടികയില്‍ ട്രാന്‍സ്ജെന്റര്‍ എന്ന് രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയ്.
തിരുവനന്തപുരം | തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ട്രാന്‍സ് വുമണ്‍ അമയ പ്രസാദിന് വനിതാ സംവരണ സീറ്റില്‍ മല്‍സരിക്കാന്‍ അനുമതി. രേഖകകളില്‍ വനിതയെന്ന് രേഖപ്പെടുത്തിയിട്ടുള്ളതിനാലാണ് അമയയുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചത്.
വോട്ടര്‍പട്ടികയില്‍ ട്രാന്‍സ്ജെന്റര്‍ എന്ന് രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയ്. ട്രാന്‍സ്ജെന്റര്‍ എന്ന് രേഖപ്പെടുത്തിയതിനെതിരെ അമയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വരണാധികാരിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. നിലവില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. അമയയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും വരണാധികാരി വ്യക്തമാക്കി.
---- facebook comment plugin here -----




